മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലം ചേര്‍ത്താലുള്ളതിനേക്കാള്‍ വാങ്ങിക്കുന്ന യുവ നടൻ, തുക ഞെട്ടിക്കും

യുവ നടൻ പുതിയ ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം ഞെട്ടിക്കും.

മലയാളത്തില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്കായിരിക്കും?. സ്വാഭാവികമായും മോഹൻലാലും മമ്മൂട്ടിക്കുമായിരിക്കും. മലയാളത്തിലെ സീനിയര്‍ നടൻമാര്‍ സിനിമയ്‍ക്കായി വാങ്ങിക്കുന്ന പ്രതിഫലം വൻ തുകയായിരിക്കുമെന്ന് വ്യക്തം. ഇവരുടെ രണ്ടുപേരുടെയും പ്രതിഫലം ചേര്‍ക്കുമ്പോഴുള്ളതിനേക്കാള്‍ വാങ്ങിക്കുന്ന യുവ നടനാണ് രാം ചരണ്‍.

വൻ പ്രതിഫലമാണ് തെലുങ്കിലെ യുവ താരം രാം ചരണിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രാം ചരണാണ് നായകനായി എത്തുന്നത്. ആര്‍സി 16 എന്നാണ് ആ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. ആര്‍സി 16ന് ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം. യുവ നടൻമാരില്‍ കൂടുതല്‍ ആരാധകരുള്ള താരമാണ് രാം ചരണ്‍. ആര്‍ആര്‍ആറിന്റെ വമ്പൻ വിജയത്തെ തുടര്‍ന്ന് താരത്തിന് വലിയ സ്വീകാര്യതയുമാണ്.

ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ  ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു. രാം ചരണ്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിക്കുക. ശിവ് രാജ്‍കുമാര്‍ നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ജാൻവി കപൂറാണ് നായികയാകുന്നത്. ആരൊക്കെയാകും ആര്‍സി 16ലെ മറ്റ് താരങ്ങള്‍ എന്ന് വ്യക്തമല്ല. ശിവരാജ് കുമാറിന്റെ അരങ്ങേറ്റ തെലുങ്ക് ചിത്രമാണ് ആര്‍സി 16 എന്നതിന്റെ ആവേശമുണ്ട്. രാം ചരണ്‍ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നേരത്തെ കഴിഞ്ഞിരുന്നു.

രാം ചരണ്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ തെലുങ്കിലെത്തിയത് ആചാര്യയാണ്. രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.  സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയായിരുന്നു.

Related Posts

‘ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ, സംവിധാനം ചെയ്യാൻ കൊതിയാകുന്നു’; സംവിധായകൻ ജൂഡ് ആന്തണി ജോസഫ്
  • April 26, 2025

മോഹൻലാൽ ചിത്രം തുടരും കണ്ട് ഫേസ്ബുക്ക് കുറിപ്പുമായി യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മോഹൻലാൽ തുടരും. അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും. ശരിക്കും തരിച്ചിരുന്നുപോയ ചിത്രം. തരുണ്‍ മൂര്‍ത്തി എന്തൊരു സംവിധായകനാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഒരു ആരാധകനാണ്…

Continue reading
‘പഴയത്, പുതിയത്, വിന്റേജ് തുടങ്ങിയ പദങ്ങളുടെ ആവശ്യമില്ല, ഒരോയൊരു മോഹൻലാൽ മാത്രം; അത് തിരിച്ച് തന്ന തരുണിന് നന്ദി’: നടൻ കിഷോർ സത്യ
  • April 26, 2025

ഇന്നലെ തീയറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിച്ച് നടൻ കിഷോർ സത്യ. ചിത്രം നല്‍കിയ മികവുറ്റ അനുഭവം പങ്കുവെക്കുന്നതിനൊപ്പം മോഹന്‍ലാലിനോടുള്ള ഒരു അഭ്യര്‍ഥനയും അദ്ദേഹം കുറിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് കിഷോര്‍ സത്യയുടെ കുറിപ്പ്. നടൻ എന്ന നിലയിലും താരം എന്ന നിലയിലും…

Continue reading

You Missed

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ