‘വീണുകൊണ്ടിരിക്കുന്നു, പഠിക്കുന്നു’, ബൈക്ക് റൈഡിന് ശേഷം മഞ്‍ജു വാര്യര്‍

നടി മഞ്‍ജു വാര്യര്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മഞ്‍ജു വാര്യര്‍. മഞ്‍ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്സിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ബൈക്ക് റൈഡിന് പോയതിന് ശേഷമുള്ള ഫോട്ടോയാണ് മഞ്‍ജു വാര്യരുടേതായി നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വീഴുകയും പഠിക്കുകയും ചെയ്യുന്നു എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി മഞ്‍ജു വാര്യര്‍ എഴുതിയിരിക്കുന്നത്. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദ് സംവിധാനം ചെയ്യുന്നതാണ് ആര്യയുടെ മിസ്റ്റര്‍ എക്സ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

‘അസുരൻ’ എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ  മലയാളി താരം മഞ്‍ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്‍ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം ‘തുനിവാ’ണ്. അജിത്ത് നായകനായെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് തുനിവിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.

മഞ്‍ജു വാര്യര്‍ ‘കണ്‍മണി’ എന്ന കഥാപാത്രമായിട്ടാണ് തുനിവില്‍ വേഷമിട്ടത്. മിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മഞ്‍ജുവിന്റേത്. നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ശങ്കര്‍, ദര്‍ശൻ, ബാല ശരണവണ്‍, ചിരാഗ് ജനി, റിതുരാജ് സിംഗ്, സിജോയ് വര്‍ഗീസ്, പവനി റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ട തുനിവ്‍ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറാണ്. വിജയ്‍യുടെ ‘വാരിസി’നൊപ്പം ആയിരുന്നു അജിത്ത് ചിത്രം ‘തുനിവും’ റിലീസ് ചെയ്‍തത്.. അജിത്ത് കുമാറിന്റെ തുനിവിലെ ജിബ്രാന്റെ സംഗീതത്തിലുള്ള ഗാനങ്ങളും വൻ ഹിറ്റായി മാറിയിരുന്നു.

Related Posts

ഭ്രമയുഗം ഉൾപ്പെടെ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും; IFFK നാളെ കൊടിയിറങ്ങും
  • December 19, 2024

കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. തലസ്ഥാനനഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം. രാഹുൽ…

Continue reading
സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • December 2, 2024

നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

Continue reading

You Missed

മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്