കമല്‍ഹാസന്‍റെയും, അമിതാഭ് ബച്ചന്‍റെ കരിയറില്‍ ഇങ്ങനെയൊരു സംഭവം ആദ്യം !

ചിത്രം 11-ാം ദിവസം ആഗോളതലത്തിൽ  900 കോടി കടന്നതായി നിർമ്മാതാക്കളായ വൈജയന്തി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. 

സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം  കല്‍ക്കി 2898 എഡി തിയേറ്ററുകളിൽ ഇപ്പോഴും തകര്‍ത്തോടുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച തികഞ്ഞിരിക്കുകയാണ്. ചിത്രത്തിന്‍റെ 14മത്തെ ദിവസം കല്‍ക്കി ഇന്ത്യയിൽ  7.5 കോടിയാണ് ബോക്സോഫീസില്‍ നേടിയിരിക്കുന്നത്. നാഗ് അശ്വന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ മൊത്തം ആഭ്യന്തര കളക്ഷന്‍ ഇതോടെ 536.75 കോടിയായി.

ചിത്രം 11-ാം ദിവസം ആഗോളതലത്തിൽ  900 കോടി കടന്നതായി നിർമ്മാതാക്കളായ വൈജയന്തി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇപ്പോള്‍ 2023-ൽ ലോകമെമ്പാടുമായി 915 കോടി നേടിയ രൺബീർ കപൂറിന്‍റെ അനിമലിന്‍റെ ആജീവനാന്ത കളക്ഷനും കല്‍ക്കി മറികടന്നിരിക്കുകയാണ്.

2017-ൽ ലോകമെമ്പാടുമായി 1788 കോടി നേടിയ എസ്എസ് രാജമൗലിയുടെ ബാഹുബലി 2-ന് ശേഷം പ്രഭാസിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി കൽക്കി 2898 എഡി മാറിയിരിക്കുകയാണ്. കൂടാതെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചന്‍റെയും കമല്‍ഹാസന്‍റെയും കരിയറിലെ തന്നെ അവര്‍ ഭാഗമായ ഏറ്റവും പണം വാരിയ ചിത്രമായിരിക്കുകയാണ് കല്‍ക്കി 2898 എഡി. ആദ്യമായാണ് ഇരുവരും അഭിനയിച്ച ഒരു ചിത്രം 900 കോടി കളക്ഷന്‍ കടക്കുന്നത്. 

10.4 കോടി രൂപ നേടിയ രണ്ടാം തിങ്കളാഴ്ചയില്‍ നിന്നും 75 ശതമാനത്തിലധികം ഇടിവ് നേരിട്ടെങ്കിലും, ചിത്രം ഒറ്റ അക്കത്തിൽ സ്ഥിരമായ കളക്ഷൻ നിലനിർത്തുന്നു  എന്നാണ് റിപ്പോര്‍ട്ട്. ചൊവ്വ മുതൽ ബുധൻ വരെയുള്ള ഇടിവ് ഏകദേശം 14% ആണെന്ന് സാക്നിൽക് റിപ്പോര്‍ട്ട് പറയുന്നത്. 

തുടക്കത്തിൽ, കൽക്കി 2898 എഡി അതിന്‍റെ കളക്ഷനില്‍ ഭൂരിഭാഗവും തെലുങ്ക് പതിപ്പിൽ നിന്നാണ് നേടിയെങ്കിലും ഇപ്പോൾ ഹിന്ദി വിപണിയില്‍ നിന്നാണ് കല്‍ക്കി കൂടുതല്‍ പ്രേക്ഷകരെ നേടുന്നത്. 14-ാം ദിവസം ഹിന്ദി പതിപ്പ് 4.75 കോടിയും തെലുങ്ക് പതിപ്പ് 1.7 കോടിയും നേടി. ഹിന്ദി പതിപ്പ് ഇതുവരെ 229.05 കോടി നേടിയപ്പോൾ തെലുങ്ക് പതിപ്പ് 252.1 കോടി രൂപയാണ് നേടിയത്. 

Related Posts

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading
സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
  • August 12, 2026

സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്