രണ്ട് യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും രൂപപ്പെട്ട “കനക രാജ്യം” കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്നു

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യം കുടുംബ പ്രേക്ഷകരെ ആകർഷിച്ചു കൈയ്യടിയോടെ മുന്നോട്ട് . ബുക്ക് മൈ ഷോ ആപ്പില്‍ ചിത്രത്തിന്റെ ടിക്കറ്റ് ലഭ്യമാണ്. ജൂലൈ ആറിനാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ വരച്ചുകാട്ടുന്ന ടീസറിന് മികച്ച സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍നിന്ന് ലഭിച്ചത്. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത് ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകള്‍ പൂര്‍ണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ഗാനരചന – ബി കെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, മനു മഞ്ജിത്ത്, സംഗീതം – അരുണ്‍ മുരളീധരന്‍, കലാസംവിധാനം – പ്രദീപ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ – സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ – അനില്‍ കല്ലാര്‍, പിആര്‍ഒ- ആതിര ദില്‍ജിത്ത്, ശിവപ്രസാദ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് – അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Related Posts

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • December 2, 2024

നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

Continue reading
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
  • December 2, 2024

നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

Continue reading

You Missed

ബാങ്ക് ജീവനക്കാരുടെ ബുദ്ധി ഡിജിറ്റല്‍ അറസ്റ്റുകാരെ തുരത്തി; ചങ്ങനാശേരിയിലെ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ട 5 ലക്ഷം തിരിച്ചുകിട്ടി’

ബാങ്ക് ജീവനക്കാരുടെ ബുദ്ധി ഡിജിറ്റല്‍ അറസ്റ്റുകാരെ തുരത്തി; ചങ്ങനാശേരിയിലെ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ട 5 ലക്ഷം തിരിച്ചുകിട്ടി’

സംസ്ഥാനത്ത് വീണ്ടും എംപോക്സ്; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും എംപോക്സ്; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

യുട്യൂബിൽ ഇൻഫ്ലുൻസർ ആകാനുള്ള ശ്രമം പൊലിഞ്ഞു, സ്റ്റുഡിയോ ഉപകരണങ്ങളും കിച്ചൻ സാമഗ്രികളും വിൽക്കാൻ യുവതി

യുട്യൂബിൽ ഇൻഫ്ലുൻസർ ആകാനുള്ള ശ്രമം പൊലിഞ്ഞു, സ്റ്റുഡിയോ ഉപകരണങ്ങളും കിച്ചൻ സാമഗ്രികളും വിൽക്കാൻ യുവതി

പൊതുമേഖല സ്ഥാപനമായ UEIL ന്റെ എം ഡി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനെ മാറ്റി

പൊതുമേഖല സ്ഥാപനമായ UEIL ന്റെ എം ഡി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനെ മാറ്റി

മുംബൈയിൽ യാത്രാബോട്ട് മുങ്ങി ഒരു മരണം; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈയിൽ യാത്രാബോട്ട് മുങ്ങി ഒരു മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹി കലാപം; ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപം; ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം