ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഓർമയില്ല’; ഇത് ചർച്ചയാക്കുന്നത് എന്തിനെന്ന് നടി ശാരദ

ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ് ശാരദ പറയുന്നത്. റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും ശാരദ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ് ശാരദ പറയുന്നത്. റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും ശാരദ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നാണ് നടി ശാരദ പറയുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നു. റിപ്പോർട്ടിലെ ശാരദയുടെ വിവാദ പരാമർശങ്ങളിൽ മറുപടി നല്‍കാനും ശാരദ തയ്യാറായില്ല.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്. 

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം