ഇന്ത്യൻ 2വിനും രജനികാന്തിനും സാധിച്ചില്ല, ഒടുവില്‍ രക്ഷിക്കാൻ കമല്‍ഹാസൻ ആ യുവ താരത്തെ എത്തിക്കുന്നു

രക്ഷനാകാൻ ആ യുവ താരം.

തമിഴകത്ത് 2024ല്‍ വൻ ഹിറ്റുകള്‍ തുടര്‍ച്ചയായി സംഭവിക്കുന്നില്ല. 2023ല്‍ തമിഴകം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച വര്‍ഷമായിരുന്നു. മലയാളമാണ് 2024ല്‍ രാജ്യത്ത് ചര്‍ച്ചയായത്. എന്തായാലും ഇനി പ്രതീക്ഷയുള്ള തമിഴ് ചിത്രമായ അമരന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

രജനികാന്ത് അതിഥി വേഷത്തില്‍ വന്ന ചിത്രമായ ലാല്‍ സലാമിന് വിജയിക്കാതിരുന്നപ്പോള്‍ കമല്‍ഹാസന്റേതായി ഒടുവില്‍ എത്തിയ ഇന്ത്യൻ 2വിനും രക്ഷയുണ്ടായില്ല. വിജയ് സേതുപതിയുടെ മഹാരാജയാണ് 100 കോടി ക്ലബിലെത്തിയത്. എന്നാല്‍ മലയാളത്തില്‍ നിരവധി 100 കോടി ക്ലബുകളാണ് 2024ല്‍ ഉണ്ടായിട്ടുള്ളതെന്നത് പ്രധാനമാണ്. തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ശിവകാര്‍ത്തികേയന്റെ ചിത്രം അമരന്റെ റിലീസ് പ്രഖ്യപിച്ചത് ആവേശമുയര്‍ത്തിയിട്ടുണ്ട്.

ശിവകാര്‍ത്തികേയനില്‍ തമിഴകം രക്ഷകനെ കാണുന്നുണ്ട്. തമിഴകത്ത് യുവ നടൻമാരില്‍ ഒരു സൂപ്പര്‍താരമാകാൻ സാധ്യത കല്‍പ്പിക്കപ്പെടുന്നതും ശിവകാര്‍ത്തികേയൻ ആണ്.  പ്രേക്ഷകരെ മുന്നില്‍ക്കണ്ടിട്ടുള്ള വിജയം ലക്ഷ്യമാക്കിയുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കാൻ ശിവകാര്‍ത്തികേയന് സാധിക്കുന്നുണ്ടെന്നതാണ് മനസ്സിലാക്കാനാകുന്നത്. കൊവിഡ് കാലത്ത് തമിഴകത്തിന് വിജയ ചിത്രങ്ങള്‍ സമ്മാനിച്ചത് ശിവകാര്‍ത്തികേയനാണ്.

ദീപാവാലി റിലീസായി ഒക്ടോബര്‍ 31നാണ് ചിത്രം എത്തുകയെന്നത് അമരൻ കാത്തിരുന്നവരെ ആവേശത്തിലാക്കിയിട്ടുണ്ട്. തമിഴകത്ത് വമ്പൻ വിജയം അനിവാര്യമാകുമ്പോഴാണ് ചത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ വേഷത്തില്‍ വേറിട്ട കഥാപാത്രമായി ശവകാര്‍ത്തികേയൻ എത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രത്തില്‍ ലുക്കിലും ശിവകാര്‍ത്തികേയനെ വ്യത്യസ്‍തമായി കാണാം. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി നിര്‍ണായക നായികാ കഥാപാത്രമാകുമ്പോള്‍ ശിവകാര്‍ത്തികേയനൊപ്പം ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലുള്ളപ്പോള്‍ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.v

  • Related Posts

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
    • August 14, 2026

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

    Continue reading
    സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
    • August 12, 2026

    സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

    Continue reading

    You Missed

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്