വിഡാ മുയര്‍ച്ചി ആ ഹിറ്റ് ചിത്രത്തിന്റെ റീമേക്കോ?

അജിത്തിന്റെ വിഡാമുയര്‍ച്ചി ആ ഹിറ്റ് ചിത്രത്തിന്റെ റീമേക്കെന്ന് റിപ്പോര്‍ട്ട്.

അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. വിഡാ മുയര്‍ച്ചി ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണെന്നാണ് നിലവില്‍ നടക്കുന്ന പ്രചരണം. ബ്രേക്ക്ഡൗണിന്റെ റീമേക്കാണെന്നാണ് വാദം. 1997ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രമാണ് ബ്രേക്ക്ഡൗണ്‍.

അജിത്തിന്റെ വിഡാ മുയര്‍ച്ചിയാണ് ചിത്രീകരണ ദൃശ്യങ്ങള്‍ അസര്‍ബെയ്‍ജാനില്‍ നിന്നുള്ളത് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നായികനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുക. അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് ‘കുരുതി ആട്ട’ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം ‘തോട്ടക്കള്‍’ ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Related Posts

‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
  • January 28, 2025

സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

Continue reading
ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • January 28, 2025

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

Continue reading

You Missed

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ