കല്‍ക്കിക്ക് മുന്നില്‍ ആ ഹിറ്റ് ചിത്രം മാത്രം.
തെലുങ്കില്‍ നിന്നെത്തിയ പാൻ ഇന്ത്യൻ ചിത്രം കല്‍ക്കി 2898 എഡി ആഗോളതലത്തില്‍ കളക്ഷനില്‍ കുതിക്കുകയാണ്. ആഗോളതലത്തില്‍ കല്‍ക്കി ആകെ 600 കോടി രൂപയിലധികം നേടിയെന്നാണ് എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫിലും മികച്ച പ്രതികരണമാണ് കല്‍ക്കിക്ക്. ഗള്‍ഫില്‍ കല്‍ക്കിയുടെ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.
ഗള്‍ഫില്‍ കല്‍ക്കിക്ക് ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനില്‍ തെലുങ്കില്‍ നിന്ന് പ്രഭാസ് നായകനായ ചിത്രത്തിന് രണ്ടാമതെത്താനായി. കല്‍ക്കി 2898 എഡി 21 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒന്നാമതുള്ള ബാഹുബലി രണ്ട് 46 കോടി രൂപയിലധികം നേടി. മൂന്നാമതായ ആര്‍ആര്‍ആര്‍ ഗള്‍ഫില്‍ 19 കോടി രൂപയിലധികമായിരുന്നു നേടിയത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ ഭാഗ്യവാനാണ് താൻ എന്ന് നായകൻ പ്രഭാസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയൊട്ടാകെ പ്രചോദനം നല്‍കുന്ന രണ്ട് താരങ്ങളാണ് അമിതാഭ് ബച്ചനും കമല്‍ഹാസനും എന്നും പറഞ്ഞിരുന്നു പ്രഭാസ്. കമല്‍ഹാസനും അമിതാഭ് ബച്ചനും ചിത്രത്തില്‍ നിറഞ്ഞാടുകയും ചെയ്‍തിട്ടുണ്ട്.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കിയ പ്രഭാസ് ചിത്രമാണ് കല്‍ക്കി 2898 എഡി. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകളൊരുക്കിയത്.