‘ഇത് പുതിയ കിടു ടീം’: ആരാധകരെ ത്രസിപ്പിച്ച് ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ഫൈനല്‍ ട്രെയിലര്‍

റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്ന ട്രെയിലര്‍ മാര്‍വല്‍ മള്‍ട്ടി യൂണിവേഴ്സിലെ കഥയാണ് എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഡെഡ്‌പൂൾ 3 ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്ന ട്രെയിലര്‍ മാര്‍വല്‍ മള്‍ട്ടി യൂണിവേഴ്സിലെ കഥയാണ് എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. 

റയാൻ റെയ്നോൾഡ്സ് ആണ് വേഡ് വിൽസൺ എന്ന ഡെഡ്പൂളായെത്തുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഡെഡ്‌പൂളിനെ ഔദ്യോഗികമായി ചേര്‍ക്കുന്ന രീതിയില്‍ എത്തിയ ടീസറിന് ശേഷം ചിത്രത്തെക്കുറിച്ച് വ്യക്തമായ പ്ലോട്ട്  നല്‍കുന്നതാണ് ഫൈനല്‍  ട്രെയിലര്‍. പഴയ വോൾവറിൻ, എക്സ്മാന്‍, ലോഗന്‍ ചിത്രങ്ങളിലെ ഹ്യൂ ജാക്ക്‌മാന്‍റെ രംഗങ്ങള്‍ അടക്കം ചേര്‍ത്താണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. 

തന്‍റെ പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ മറ്റൊരു യൂണിവേഴ്സിലെ വോൾവറിൻ എന്ന എക്സ് മാന്‍റെ പിന്തുണ തേടുന്ന ഡെഡ്‌പൂളിനെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള പോരാട്ടമാണ് ട്രെയിലറില്‍ മുഴുവന്‍. ക്ലാസിക് വോൾവറിൻ യെല്ലോ സ്യൂട്ടിലാണ് ഹ്യൂ ജാക്ക്‌മാന്‍റെ  വോൾവറിൻ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഡെഡ്‌പൂൾ വോൾവറിൻ എന്നീ ക്യാരക്ടറുകളുടെ സ്യൂട്ട് നിറം വച്ച് തന്നെയാണ് ടൈറ്റിലും തയ്യാറാക്കിയിരിക്കുന്നത്. 

2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം എന്നി ബോക്സോഫീസ് ഹിറ്റുകളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രം ജൂലൈ 26ന് ചിത്രം റിലീസ് ചെയ്യും. എംസിയുവിലെ 38മത്തെ ചിത്രമായിട്ടായിരിക്കും ഇത് റിലീസ് ചെയ്യുക എന്നാണ് വിവരം. 

എക്സ് മാന്‍ ചിത്രങ്ങളില്‍ നിന്നും എംസിയുവിലേക്കുള്ള പുതിയ പാലം ആയിരിക്കും ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്നാണ് എംസിയു ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത സമയത്ത് ഇറങ്ങിയ എംസിയു ചിത്രങ്ങളും സീരിസുകളും കാര്യമായ ഹിറ്റ് സൃഷ്ടിക്കാത്ത കുറവ് ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ നികത്തും എന്നാണ് മാര്‍വലിന്‍റെ പ്രതീക്ഷ.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം