പരാജയത്തിന്‍റെ പടുകുഴിയിലായ അക്ഷയ് കുമാര്‍ ചിത്രത്തിന് സഹായ ഹസ്തം ആകുമോ ദുല്‍ഖറിന്‍റെ വാക്കുകള്‍ !

അക്ഷയ് കുമാറിന്‍റെ സർഫിറ ബോക്‌സ് ഓഫീസിൽ ദയനീയ പ്രകടനമാണ് നടത്തുന്നത്. അക്ഷയ്‌യുടെ സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി ഇത്  മാറുകയാണ്. 

 അക്ഷയ് കുമാറിന്‍റെ സർഫിറ വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരം ദുൽഖർ സൽമാൻ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എക്സില്‍ ഇട്ട പോസ്റ്റിലാണ് ചിത്രത്തിന്‍റെ മുഴുവന്‍ അണിയറക്കാരെയും അഭിനന്ദിച്ച് ദുല്‍ഖര്‍ ഒരു കുറിപ്പ് പങ്കുവച്ചത്. സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ്  സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.

സംവിധായികയെ പ്രശംസിച്ചുകൊണ്ടാണ് ദുല്‍ഖര്‍ കുറിപ്പ് ആരംഭിച്ചത്. “ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനർനിർമ്മിക്കുന്നത് എല്ലായ്പ്പോഴും വളരെ ബുദ്ധിമുട്ടാണ് പക്ഷേ സുധ കൊങ്കര അത് അനായാസമായി ചെയ്തിരിക്കുന്നു. അത് ആധികാരികമാണ്” എന്ന് ദുൽഖർ എഴുതി.  അഭിനേതാക്കളായ അക്ഷയ്കുമാർ സാർ, രാധികമാദൻ, സിമാബിശ്വാസ്, പരേഷ് റാവൽ, ശരത് കുമാര്‍ എന്നിവരെയും ദുല്‍ഖര്‍ അഭിനന്ദിച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളായ തമിഴ് താരം സൂര്യയെയും ജ്യോതികയെയും ദുല്‍ഖര്‍ കുറിപ്പില്‍ അഭിനന്ദിക്കുന്നുണ്ട്. 

അതേ സമയം അക്ഷയ് കുമാറിന്‍റെ സർഫിറ ബോക്‌സ് ഓഫീസിൽ ദയനീയ പ്രകടനമാണ് നടത്തുന്നത്. അക്ഷയ്‌യുടെ സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി ഇത്  മാറുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്‍റെ കണക്കുകൾ പ്രകാരം, സർഫിറ ഏഴ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷൻ 1.25 കോടി രൂപ മാത്രമാണ്. ഏഴ് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്‍റെ ആകെ കളക്ഷന്‍ 18 കോടി രൂപ മാത്രമാണ്. 80 കോടിയിലേറെയാണ് ചിത്രത്തിന്‍റെ ബജറ്റ്. 

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം