ദുഷാര വിജയൻ കാട്ടാളനിൽ; പ്രഖ്യാപനവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്


നടി ദുഷരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി ,രായൻ, വെറ്റിയാൻ, വീരശൂര പരാക്രമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദുഷരാ വിജയൻ ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം പോൾ ജോർജ് സംവിധാനം ചെയ്യുന്നു. മാർക്കോയുടെ വലിയ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിലും വലിയ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രമാണ് കാട്ടാളൻ.

വലിയ മുതൽമുടക്കിൽ ഉയർന്ന സാങ്കേതിക മികവിൽ ഫുൾ ആക്ഷൻ പാക്ക്ട് ചിത്രമായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ഒരു ചിത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മാർക്കോ. അത് കാട്ടാളനനിൽ എത്തുമ്പോൾ മാർക്കോക്കു മുകളിൽ നിൽക്കുന്ന ആക്‌ഷൻ ചിത്രമായിത്തന്നെ യാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്.

ആർ.ഡി.എക്സ് , കൊണ്ടൽ, തുടങ്ങിയ വൻ ചിത്രങ്ങളിലൂടെ മികച്ച ആക്‌ഷൻ ഹീറോ ആയി മാറിയ ആൻ്റെണി വർഗീസ്(പെപ്പെ)യാണ് കാട്ടാളനെ ഭദ്രമാക്കുന്നത്. ഹൈ വോൾട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്. ലോക പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർകെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക് ഷൻ കൈകാര്യം ചെയ്യുന്നത്.

ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകൻ. സംഗീതത്തിനും, പശ്ചാത്തല സംഗീതത്തിനും സിനിമയിലുള്ള പ്രാധാന്യം ഇന്ന് ഏറെ വലുതാണ്. അതിൻ്റെ പ്രാധാന്യം അർഹിക്കുന്ന രീതിയിൽ ഉൾക്കൊണ്ടു കൊണ്ടാണ് അജനീഷ് ലോകനാഥ് എന്ന പ്രതിഭയുടെ സാന്നിദ്ധ്യം കാട്ടാളനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഇവർക്കൊപ്പം മികച്ച സാങ്കേതികവിദഗ് ഒരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക.

സംഭാഷണം – ഉണ്ണി. ആർ, ഛായാഗ്രഹണം – രണ ദേവ്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് – അമൽ സി. സദർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ വാഴൂർ ജോസ്.

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി