ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ‘അനൂപ് മേനോൻ’ ; ‘ഈ തനിനിറം’ ഫെബ്രുവരി 13 ന് തിയറ്ററുകളിലേക്ക്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഈ തനിനിറം’ ഉടൻ പ്രദർശനത്തിനെത്തുന്നു.
ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 13 ന് തിയറ്ററുകളിലെത്തും.

മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി , എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കെ. മധു ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ‘ഈ തനിനിറം’ ഒരുക്കുന്നത്.

പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഇല്ലിക്കൽ ഹോളിഡേയ്‌സ് റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഒത്തുചേരുന്നു. ഇവിടുത്തെ പരിപാടി കൾക്കിടയിൽ ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്. ഈ ദുരന്തത്തിൻ്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അന്വേഷണത്തിൻ്റെ ഓരോ ഘട്ടങ്ങൾ പിന്നീടുമ്പോഴും വലിയ ദുരൂഹതകളുടെ ചുരുളുകളാണ് അഴിയുന്നത്. ഈ കുറ്റാന്വേഷണ ചിത്രത്തിൻ്റെ ആകർഷണീയവും പുതിയ പുതിയ വഴിഞ്ഞിരിവുകൾ തന്നെയാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

അനൂപ് മേനോൻ അവതരിപ്പിക്കുന്ന എസ്.ഐ. ഫെലിക്സ് ലോപ്പസാണ് ഈ കേസന്വേഷണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്. കൂടാതെ രമേഷ് പിഷാരടി, നോബി, തങ്കച്ചൻ,പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം)അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ,,ഗൗരി ഗോപൻ,ആതിര ,, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ -അംബികാ കണ്ണൻ ബായ്,ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു.സംഗീതം – ബിനോയ് രാജ് കുമാർ
ഛായാഗ്രഹണം – പ്രദീപ് നായർ.എഡിറ്റിംഗ – അജു അജയ്,കലാസംവിധാനം – അശോക് നാരായൺ.കോസ്റ്റ്യും – ഡിസൈൻ – റാണാ,മേക്കപ്പ് – രാജേഷ് രവി.സ്റ്റിൽസ് – സാബി ഹംസ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജ്സ.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് , സൂര്യ ഫിനാൻസ് കൺട്രോളർ – ദില്ലി ഗോപൻ.പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ ‘ എക്സിക്കുട്ടീവ് പ്രൊഡ്യുസർ – ആനന്ദ് പയ്യന്നർ –
ഓശാനാമൗണ്ട്, വാഗ വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ‘ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Related Posts

‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്
  • March 18, 2026

ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്.…

Continue reading
ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ
  • March 16, 2026

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി കാറ്റഗറികളിലായാണ് ഈ രണ്ട് നോമിനേഷനുകള്‍. വളരെ അപൂര്‍വം ഫിലിംമേക്കേര്‍സിന് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി