ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ ?എന്നാൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

ജോലി തിരക്കിനിടയിൽ പലപ്പോഴും സമയം കടന്ന് പോകുന്നത് നമ്മൾ അറിയാറില്ല. വർക്കുകൾ കൂടുമ്പോൾ അധികസമയമെടുത്ത് നേരം വൈകിയും നമ്മളിൽ പലരും ജോലി ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ അധികനേരം ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.

എൻവയോൺമെൻ്റ് ഇൻ്റർനാഷണലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെയും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെയും ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2016-ൽ 7,45,000 ആളുകൾ അധിക സമയം ജോലി ചെയ്തതിലൂടെ സ്‌ട്രോക് ,ഇസ്കെമിക് ഹാർട്ട് ഡിസീസ് (IHD) എന്നിവയാൽ മരണപെട്ടതായാണ് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് ഹൃദയയാഘാതം ,സ്ട്രോക്ക് , അകാലമരണം എന്നിവയുടെ സാധ്യത കൂട്ടുന്നു.

അമിത അധ്വാനം സമ്മർദ്ദം കൂട്ടി കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർധിപ്പിക്കുകയും , ഇത് കാലക്രമേണ ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഗുരുഗ്രമിലെ, മെദാന്ത കാർഡിയാക് കെയറിലേ ക്ലിനിക്കൽ ആൻഡ് പ്രിവൻ്റീവ് കാർഡിയോളജി സീനിയർ ഡയറക്ടർ ഡോ. മനീഷ് ബൻസാൽ പറയുന്നു.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഒരാഴ്ച്ച 55 മണിക്കൂറിൽ കൂടുതൽ ജോലിചെയ്യുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 35 ശതമാനവും , ഇസ്കെമിക് ഹാർട്ട് ഡിസീസ് (IHD) വരാനുള്ള സാധ്യത 17 ശതമാനവുമാണ്. ഒരു വ്യക്തി ഒരാഴ്ച്ച 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് അപകടകരമാണെന്ന് പഠനത്തിൽ പറയുന്നു. കൂടുതൽ സമയം ജോലി ചെയ്യുന്നവരിൽ കാണപ്പെടുന്ന ഉറക്കക്കുറവ് , അമിത സമ്മർദ്ദം, വിശ്രമമില്ലാതെയുള്ള അധ്വാനം എന്നിവയാണ് ഇത്തരം അസുഖങ്ങൾ ഉണ്ടാകാനുള്ള കാരണം.

ജോലി ഭാരം കുറയ്ക്കുന്നതിനോടൊപ്പം ആരോഗ്യം കൂടെ ശ്രദ്ധിക്കുന്നത് അപകട സാധ്യത കുറയ്ക്കും. കൃത്യമായി വ്യായാമം ചെയ്യുന്നത് ഏറെ ഗുണകരമാണ്. അധിക സമയം ജോലി ചെയ്യുന്നതിനോടൊപ്പം തൊഴിലിടങ്ങളിലെ സമ്മർദ്ദം കൂടുന്നത് വിഷാദരോഗങ്ങൾക്ക് കാരണമാകാം അതിനാൽ ജോലി ചെയ്യുന്ന ചുറ്റുപാടുകൾ നമ്മുടെ മനസികാരോഗ്യത്തിന് യോജിച്ചതാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.

Related Posts

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ
  • March 16, 2026

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി കാറ്റഗറികളിലായാണ് ഈ രണ്ട് നോമിനേഷനുകള്‍. വളരെ അപൂര്‍വം ഫിലിംമേക്കേര്‍സിന് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്.…

Continue reading
ചരിത്രത്തിലേക്ക് നടന്നുകയറി ഓട്ടം ഡ്യുറാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത
  • March 16, 2026

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ പുതുചരിത്രമെഴുതി ഓട്ടം ഡുറാള്‍ഡ് അര്‍കാപോ. സിനിമാറ്റോഗ്രഫിക്ക് ഓസ്‌കാര്‍ ലഭിക്കുന്ന ആദ്യ വനിതയെന്ന തിളക്കമാര്‍ന്ന നേട്ടവും വഹിച്ച് കൊണ്ടാണ് അവര്‍ ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുന്നത്. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഓട്ടത്തിന്റെ സുവര്‍ണനേട്ടം. ബ്ലാക്ക് പാന്തര്‍: വഖാണ്ട ഫോറെവര്‍ എന്ന ചിത്രത്തിലൂടെയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ

‘ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത് സഭ

‘ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത് സഭ

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ഐൻഎൻടിയുസി; ഹൈക്കമാൻഡിനെ സമീപിച്ച് ആർ. ചന്ദ്രശേഖരൻ, മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടി

തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ഐൻഎൻടിയുസി; ഹൈക്കമാൻഡിനെ സമീപിച്ച് ആർ. ചന്ദ്രശേഖരൻ, മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടി