‘ബറോസ്’ ഇനി ഒടിടിയിലേക്ക്

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും. കമിഗ് സൂണ്‍ എന്ന് മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോം ആറിയിച്ചിരിക്കുന്നത്. 2019 ഏപ്രിലില്‍ ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ബറോസിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. [Barroz]

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. വിവിധ ഭാഷകളിലുള്ള താര നിരയാണ് ചിത്രത്തിലുള്ളത്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്.

Related Posts

കെൻ കരുണാസിന്റെ “യൂത്ത്” ട്രെയ്‌ലർ എത്തി; ചിത്രം കേരളത്തിലെത്തിക്കാൻ വേഫറെർ ഫിലിംസ്
  • March 11, 2026

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ്…

Continue reading
ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി
  • February 10, 2026

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിര്‍ബന്ധിത ആര്‍ത്തവ അവധി: ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’: സുപ്രീംകോടതി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

ആരു നേടി ഒരു കോടി? സുവർണ കേരളം SK 44 ലോട്ടറിയുടെ ഫലം അറിയാം

‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി