നിങ്ങൾക്കും നാളത്തെ താരമാകാൻ അവസരം, ഒപ്പം സമ്മാനങ്ങളും; ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് വേവ് കോണ്ടസ്റ്റ്


ലിജോ ജോസ് പെല്ലിശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിക്കുന്ന മൂൺ വാക്ക് എന്ന ചിത്രത്തിന്റെ വേവ് കോണ്ടെസ്റ്റിൽ പങ്കെടുത്ത് നാളത്തെ താരമാകാനും സമ്മാനങ്ങൾ കരസ്ഥമാക്കാനും ഇതാ സുവർണാവസരം. മൂൺവാക്ക് വേവ് കോണ്ടസ്റ്റിൽ ഒന്നാം സമ്മാനം – ഐ ഫോൺ 16,രണ്ടാം സമ്മാനം – സ്മാർട്ട് ഫോൺ ( രണ്ട് പേർക്ക് ),മൂന്നാം സമ്മാനം – ജെ ബി എൽ ബ്ലൂടുത്ത് സ്പീക്കർ എന്നിവയാണ്. മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .myG യുടെ ഒഫീഷ്യൽ പേജ് ആയ @mygdigital ഫോളോ ചെയ്യുക, മൂൺവാക്ക് എന്ന ചിത്രത്തിലെ “വേവ് സോങ് ” എന്ന മ്യൂസിക് ട്രാക്കിനൊപ്പം വേവ് ചെയ്ത് വീഡിയോ പകര്‍ത്തുക(30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യത്തിൽ റീൽ രൂപത്തിലാണ് വീഡിയോ പകർത്തേണ്ടത്).നിങ്ങളുടെ പെർഫോമൻസ് വീഡിയോ @mygdigital @magicframes2011 @moonwalkmovie @redfmmalayalam എന്നീ പേജുകളെ TAG ചെയ്തുകൊണ്ട് നിങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ #IamparticipatingmyGmoonwalkwavecontest എന്ന ഹാഷ് ടാഗോടുകൂടി പോസ്റ്റ് ചെയ്യുക. മത്സരത്തിലേക്ക് അയക്കുന്ന വീഡിയോകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന പുതിയ ഗാന ചിത്രീകരണം നടത്തുന്നത്.
ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്നവർക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക.ഒറ്റയ്ക്കോ ഗ്രൂപ്പായിട്ടോ ഈ മത്സരത്തിൽ പങ്കെടുക്കാം.മെയ് 27 മുതൽ ജൂൺ 7 വരെ ആണ് വീഡിയോ പോസ്റ്റ് ചെയ്യണ്ട സമയ പരിധി.
കൂടുതൽ വിവരങ്ങൾക്ക് 9061758759 ഈ നമ്പറിൽ വിളിക്കാവുന്നതാണ്. മൂൺ വാക്ക് ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തും.

നവാഗതരായ നൂറിൽപ്പരം അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

മൂൺവാക്കിന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട് : സാബു മോഹൻ,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ: മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാർ,സൗണ്ട് മിക്സ്: ഡാൻജോസ്,
ഡി ഐ : പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ടൈറ്റിൽ ഗ്രാഫിക്സ് : ശരത് വിനു, വിഎഫ്എക്സ് : ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്,ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമ പ്രാന്തൻ, അഡ്വെർടൈസിങ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Posts

സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയ പ്രൊഡക്ഷൻ കൺട്രോളറിനെ സസ്പെൻഡു ചെയ്തു
  • June 6, 2025

നിർമാതാവ് സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ നടപടി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെ സസ്പെൻഡു ചെയ്തു. റിനി ജോസഫിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ മുൻപും പലർക്കെതിരെയും ഉണ്ടായിട്ടുണ്ട്. ഇയാൾ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്നും യൂണിയൻ.PauseMute…

Continue reading
“തുടരും കണ്ടു, എന്തൊരു ചിത്രം, മോഹൻലാൽ അസാധാരണം” ; പ്രദീപ് രംഗനാഥൻ
  • June 5, 2025

മോഹൻലാൽ ചിത്രം തുടരും കണ്ട് സംവിധായകൻ തരുൺ മൂർത്തിയെ അഭിനന്ദിച്ച് താരം താരം പ്രദീപ് രംഗനാഥൻ. ചിത്രം കണ്ട് പ്രദീപ് രംഗനാഥൻ തരുൺ മൂർത്തിക്ക് ഇൻസ്റ്റാഗ്രാമിൽ അയച്ച സന്ദേശം തരുൺ മൂർത്തി സ്റ്റോറിയിൽ പങ്കുവെക്കുകയായിരുന്നു. മെയ് 30ന് ഒടിടി റിലീസ് ആയതോടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം; പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം; പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ