ഐഒസിയിൽ തിളങ്ങി നിത അംബാനി; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി വ്യവസായ ലോകം

‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ലുക്കിൽ എത്തിയ നിത അംബാനിയുടെ വസ്ത്രത്തിന്റെ വില അറിയാമോ?  

ന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ദിവസങ്ങൾക്ക് മുൻപാണ്.142-ാമത് ഐഒസി സെഷനിൽ,  ഇന്ത്യയിൽ നിന്നുള്ള ഐഒസി അംഗമായി 100% വോട്ടുകൾ നേടിയാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയായ നിതാ അംബാനി പാരിസിലെത്തിയപ്പോൾ ചിലരെങ്കിലും അവരുടെ വസ്ത്രത്തെ ശ്രദ്ധിച്ചിരിക്കാം. ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ലുക്കിൽ എത്തിയ നിത അംബാനിയുടെ വസ്ത്രത്തിന്റെ വില അറിയാമോ?  

അന്താരാഷ്ട്ര വേദിയിൽ ചാനൽ ട്വീഡ് ബ്ലേസർ ധരിച്ചാണ് നിത എത്തിയത്. ചാനലിൻ്റെ സിഗ്നേച്ചർ ചെയിൻ-ലിങ്ക്  ഡിസൈൻ ആണ് ബ്ലേസറിൽ ഉപയോഗിച്ചിരിക്കുന്നത്. ചാനൽ ബ്ലേസറിന്റെ വില വരുന്നത്   6,891 ദിർഹമാണ്. അതായത്, 1.57 ലക്ഷം ഇന്ത്യൻ രൂപ. 

നിത അംബാനി ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിലാണ്. ഇന്ത്യയുടെ പ്രതിനിധിയായി എത്തുന്ന ആദ്യ വനിത എന്ന നിലയില്‍ നിത അംബാനി ശ്രദ്ധ നേടിയിരുന്നു. കായികരംഗത്തെ ഇന്ത്യയുടെ സമീപകാല വളര്‍ച്ചയില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ പങ്ക് വളരെ വലുതാണ്. എല്ലാ തട്ടിലുള്ളവർക്കും പ്രാധാന്യം നൽകി, ഒപ്പം താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നൽകിയാണ് പ്രവര്‍ത്തനം. അതിനാൽ തന്നെ എല്ലാ തലങ്ങളിലുമുള്ള 2.9 ദശലക്ഷം കുട്ടികളിലേക്കും യുവജനങ്ങളിലേക്കുമാണ് ഇതിന്റെ ഗുണങ്ങൾ എത്തി. 

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ തുടർച്ചയായി പാരിസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യ ഹൗസും റിലയന്‍സ് തുറക്കുന്നുണ്ട്.

  • Related Posts

    സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ വിലയറിയാം
    • January 9, 2025

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 280 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7260 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഈ…

    Continue reading
    രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
    • January 8, 2025

    രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്. ഡിസംബറില്‍ ചില്ലറവില്‍പ്പനയില്‍ 12 ശതമാനംവരെയാണ് ഇടിവുണ്ടായിരിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) വ്യക്തമാക്കുന്നു. ഡിസംബറില്‍ ട്രാക്ടര്‍ ഒഴികെ മറ്റെല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട്…

    Continue reading

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…