ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സബിത്ത് ഒളിവിലാണ്. ഒളിവിൽ കഴിയുന്ന സബിത്തിനായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ തുടരുന്നു. പത്താം തീയതിയോടെയാണ് കോടതിയിൽ ഹാജരാക്കിയ ഏഴ് ചാക്ക് ഹാൻസ് മോഷണം പോയതായി കണ്ടെത്തുന്നത്.

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയതിന് പിന്നിൽ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ. ജൂൺ ഏഴിന് പിടികൂടിയ ഏഴ് ചാക്ക് ഹാൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷൻ കൊമ്പൗണ്ടിലെ മുറിയിൽ സൂക്ഷിക്കുകയാണ് പതിവ്. ജൂൺ 26ന് കോടതിയിൽ ഹാജരാക്കി, മുറിയിൽ സൂക്ഷിച്ച തൊണ്ടിമുതൽ ഇക്കഴിഞ്ഞ പത്താം തീയതി മുറിവൃത്തിയാക്കാൻ എത്തുമ്പോൾ മോഷ്ടിക്കപ്പെട്ടിരുന്നു. പൂട്ട് പൊളിക്കാതെയാണ് മോഷണം എന്നതാണ് എഫ്ഐആർ ലെ പരാമർശം.

സൂചനകളും പറഞ്ഞത് പ്രതി സ്റ്റേഷനുകളിൽ തന്നെയാകാം എന്നതാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്ത് ഒളിവിലാണ്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വയനാട് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി. പ്രതിയെ കണ്ടെത്തുന്നതിനോടൊപ്പം മോഷ്ടിക്കപ്പെട്ട തൊണ്ടിമുതലിനു വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
  • September 12, 2026

ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധനയ്ക്കായി മാറ്റി. ഒഴുകത്തെടത്തെ ഒരു വയസ്സുകാരായ ഇഹാൻ്റെയും, റിഹാൻ്റെയും മരണം…

Continue reading
മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം
  • September 10, 2026

കൊച്ചി: തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട ‘മല്ലു പ്രീമിയം’ ടെലഗ്രാം ഗ്രൂപ്പ്‌ തുടങ്ങിയിട്ട് നാല് മാസം. ഗ്രൂപ്പിൽ നിരവധി അശ്ലീല ചിത്രങ്ങൾ പ്രതി സനീഷ് പങ്കുവെച്ചിട്ടുണ്ട് എന്ന് കണ്ടെത്തൽ. ഗ്രൂപ്പുകളുടെ വിവരങ്ങൾ തേടി ടെലഗ്രാമിന് എസ്ഐടി കത്ത് നൽകി. വിവരം ലഭിക്കുന്നത്…

Continue reading

You Missed

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ