പൊതുജനമധ്യത്തിൽ പട്ടാപ്പകൽ യുവതി ബലാത്സം​ഗത്തിനിരയായി, വീഡിയോ പകർത്തി ജനം,

പുണ്യഭൂമിയായ ഉജ്ജയിനിൽ നടന്ന ഇത്തരമൊരു സംഭവം മാനവികതയ്ക്ക് കളങ്കം വരുത്തിയെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു.

ഭോപ്പാൽ: ഉജ്ജൈനിയിലെ തിരക്കേറിയ റോഡിന്റെ ഫുട്പാത്തിൽ പട്ടാപ്പകൽ യുവതി ബലാത്സം​ഗത്തിനിരയായി. യുവതിയെ രക്ഷിക്കുന്നതിന് പകരം ജനക്കൂട്ടം വീഡിയോ പകർത്തുകയായിരുന്നു. ഞെട്ടിക്കുന്ന സംഭവത്തിൻ്റെ വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പിന്നീട് പൊതുജന മധ്യത്തിൽ ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി ലോകേഷിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി ഉജ്ജയിൻ എസ്പി പ്രദീപ് ശർമ പറഞ്ഞു. പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റ് ജീവിക്കുന്നയാളാണ് പ്രതി. 

വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച ശേഷം മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പൊതുജനത്തിന് മുന്നിൽ ക്രൂരകൃത്യം നടന്നിട്ടും ആരും യുവതിയെ സഹായിക്കാനോ പൊലീസിനെ അറിയിക്കാനോ തയ്യാറായില്ല.

പുണ്യഭൂമിയായ ഉജ്ജയിനിൽ നടന്ന ഇത്തരമൊരു സംഭവം മാനവികതയ്ക്ക് കളങ്കം വരുത്തിയെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു. എംപിസിസി അധ്യക്ഷൻ ജിതു പട്‌വാരിയും മുൻ മുഖ്യമന്ത്രി കമൽനാഥും സർക്കാറിനെതിരെ രം​ഗത്തെത്തി. 

  • Related Posts

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും
    • March 31, 2026

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്. ഇന്ന് ഉച്ചയ്ക്ക് ബിജെപിയുടെ ആസ്ഥാനത്ത് വെച്ച് അംഗത്വം എടുക്കും. ബംഗാൾ തിരഞ്ഞെടുപ്പിൽ പേസ് പ്രചരണ രംഗത്തുണ്ടാകും. പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക്…

    Continue reading
    ഇന്ത്യക്ക് ആശ്വാസമായി കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്; ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം
    • March 31, 2026

    പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്ക് ആശ്വാസമായി കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്. ഹോർമുസ് കടലിടുക്ക് കടന്ന BW TYR ഇന്ന് മുംബൈ തീരത്തെത്തും. മറ്റൊരു കപ്പൽ നാളെ മംഗ്ലൂർ തീരത്തുമെത്തും. രണ്ട് കപ്പലുകളിലുമായി 94,000 ടൺ എൽ.പി.ജിയാണ് ഉള്ളത്. അതേസമയം രാജ്യത്ത് ഇന്ധന…

    Continue reading

    You Missed

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

    സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

    സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

    ‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

    ‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

    ‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

    ‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

    ‘നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി

    ‘നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി