നീണ്ട പത്ത് വര്‍ഷത്തെ ഇടവേള: തിരിച്ചുവരവിന് ഒരുങ്ങി ടി20 ചാമ്പ്യന്‍സ് ലീഗ്

പലവിധ പ്രതിസന്ധികളാല്‍ അനിശ്ചിതമായി നിര്‍ത്തിവെക്കേണ്ടി വന്ന ടി20 ചാമ്പ്യന്‍സ് ലീഗ് തിരിച്ചുവരവിന്റെ പാതയില്‍. ഐസിസി വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സിംഗപ്പൂരില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗങ്ങളും, വിവിധ രാജ്യങ്ങളിലെ ആഭ്യന്തര ട്വന്റി20 ലീഗുകളുടെ ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുന്ന സംഘങ്ങളും, ടൂര്‍ണമെന്റ് തിരുത്തിച്ചുകൊണ്ടുവരാനുള്ള തീരുമാനമെടുത്തു. എല്ലാം പദ്ധതി പ്രകാരം നടന്നാല്‍, അടുത്ത വര്‍ഷം ആദ്യം തന്നെ ലീഗ് പുനരാരംഭിക്കാനാണ് നീക്കം. ‘വേള്‍ഡ് ക്ലബ് ചാംപ്യന്‍ഷിപ്’ എന്ന പേരിലാണ് ലീഗ് പുനരാരംഭിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2014ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലോടെ അവസാനിച്ചതായിരുന്നു ലീഗ്. ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കൊല്‍ക്കത്തയും, മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റിന്‍സിയില്‍ ഇറങ്ങിയ ചെന്നൈയും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ മുട്ടുകുത്തിച്ചുകൊണ്ടായിരുന്നു ചെന്നൈ കിരീടം നേടിയത്. അന്ന് സുരേഷ് റെയ്നയുടെ സെഞ്ച്വറിയും ചെന്നൈക്ക് കരുത്തായി.

ലീഗിന്റെ തിരിച്ചുവരവിനെപ്പറ്റി സംസാരിക്കുമ്പോഴും, ICC യെ സംബന്ധിച്ചിടത്തോളം അത് അത്ര എളുപ്പമല്ല. സാഹചര്യങ്ങള്‍ മാറി. ടീമുകളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അടക്കം വ്യക്തമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. വിവിധ ലീഗുകളുടെ ഭാഗമായിട്ടുള്ള താരങ്ങള്‍ ഏറെയാണ്. ഇന്ത്യന്‍ ലീഗായ ഐപിഎല്‍ കളിക്കുന്ന വിദേശ താരങ്ങള്‍ അന്താരാഷ്ട്ര ലീഗുകളും കളിക്കുന്നവരാണ്. അപ്പോള്‍, ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏതു ടീമിനുവേണ്ടി താരങ്ങള്‍ മത്സരിക്കും എന്നത് ആശയക്കുഴപ്പം ഉണ്ടാക്കും. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അടുത്ത വര്‍ഷം മികച്ച രീതിയില്‍ ലീഗിനെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

Related Posts

അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ
  • March 26, 2026

2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ്…

Continue reading
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ
  • March 11, 2026

20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന പ്രചാരണം; വട്ടിയൂര്‍ക്കാവില്‍ പോര്

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന പ്രചാരണം; വട്ടിയൂര്‍ക്കാവില്‍ പോര്