സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 13,465 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മുമ്പ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷത്തില്‍ താഴെയെത്തിയിരുന്നു. എങ്കിലും പൊന്ന് വീണ്ടും തിരികെ കയറി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ മൂലമാണ് സ്വര്‍ണവില ഇടിയുന്നതെന്നാണ് വിലയിരുത്തല്‍.

ഈ മാസം ഇതുവരെ പവന് 31800 രൂപ കുറഞ്ഞു. പല ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്ക് ശേഷവുമെല്ലാം വന്‍ തോതില്‍ വിലയിടിയുന്ന സാഹചര്യമുണ്ടായി. മാര്‍ച്ച് 23ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,480 രൂപയിലേക്കാണ് എത്തിയിരുന്നത്.

Related Posts

ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി; പെട്രോളിന് കൂട്ടിയത് അഞ്ച് രൂപയിലേറെ
  • March 26, 2026

ഇന്ധന വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് 5 രൂപ 30 പൈസയും ഡീസല്‍ ലിറ്റര്‍ 3 രൂപ വീതവുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള നയാര പമ്പുകളില്‍ വില വര്‍ധന പ്രാബല്യത്തിലായെന്നാണ്…

Continue reading
എടുക്കാം ടിക്കറ്റ്, നേടാം കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്
  • March 26, 2026

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു