700 കിലോമീറ്റര്‍ റേഞ്ച്, 7.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം; ഹ്യുണ്ടായി ഹൈഡ്രജൻ SUV പുറത്തിറക്കി

ണ്ടാം തലമുറ നെക്‌സോ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി. കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ ഇനിഷ്യം കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നെക്സോയുടെ രണ്ടാം തലമുറ ആവർത്തനമാണിത്. 700 കിലോമീറ്റര്‍ റേഞ്ച് വരുന്ന വാഹനം 7.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

ടോൺഡ് ഡൗൺ അലോയ് വീലുകൾ, റൂഫ് കാരിയർ, ക്വാഡ്-പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ് എന്നിവ ഒഴികെ പ്രൊഡക്ഷൻ-സ്പെക്ക് നെക്‌സോയും ഇനിഷ്യം കൺസെപ്‌റ്റും ഫലത്തിൽ സമാനമാണ്. സിൽവർ ഫിനിഷിൽ എത്തുന്ന എച്ച് ആകൃതിയിലുള്ള പാനലുകളുള്ള ബംബറാണ് വാഹനത്തിന്. ഡബിൾ ഡാഷ് എൽഇഡി ഡിആർഎൽ, മുന്നിൽ ക്വാഡ് പിക്സൽ എൽഇഡി ലൈറ്റിംഗ്, റഗ്ഗഡ് ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്.

ഇൻഫോടെയ്ൻമെൻ്റും ഇൻസ്ട്രുമെൻ്റേഷനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, റിയർ വ്യൂ ക്യാമറ ഫീഡിനായി രണ്ട് ഡിസ്‌പ്ലേകൾ, ഡിജിറ്റൽ ഐആർവിഎം, 12 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, സ്ലിം ടാബ് ആകൃതിയിലുള്ള ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീൻ, 14 സ്പീക്കർ ബാംഗ് & ഒലുഫ്‌സെൻ മ്യൂസിക് സിസ്റ്റം എന്നീ ഫീച്ചറുകൾ വഹനത്തിലുണ്ട്. 2.64 kWh ബാറ്ററി പായ്ക്കുമായാണ് ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാർ അവതരിച്ചിരിക്കുന്നത്.

ആറു നിറങ്ങളിലും നെക്സോ ലഭിക്കും. ഒമ്പത് എയർബാഗുകളും എഡിഎഎസ് സാങ്കേതിക വിദ്യയും പുതിയ വാഹനത്തിൽ നൽകിയിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ നെക്സോ യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ ആദ്യ ഹൈഡ്രജൻ വാഹനമായിരുന്നു

Related Posts

ആഡംബര കാറിന്റെ ഫാൻസി നമ്പർ ലേലത്തിൽ പോയത് 46 ലക്ഷം രൂപയ്ക്ക്
  • April 8, 2025

കൊച്ചിയിൽ ആഡംബര കാറിന്റെ ഫാൻസി നമ്പറിന് 46 ലക്ഷം രൂപയുടെ ലേലം. KL O7 DG 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്. കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്ണനാണ് നമ്പർ ലേലത്തിൽ പിടിച്ചത്. KL 07 DG 0001…

Continue reading
ഇതാ എത്തി പുതിയ മോഡൽ; അവെനിസ്, ബര്‍ഗ്മാന്‍ സ്‌കൂട്ടറുകള്‍ വിപണിയിലെത്തിച്ച് സുസുക്കി
  • March 25, 2025

അവെനിസ്, ബര്‍ഗ്മാന്‍ സ്‌കൂട്ടറുകളുടെ 2025 മോഡൽ വിപണിയിലെത്തിച്ച് സുസുക്കി. ഒബിഡി-2ബി നിലവാരത്തിലുള്ള എഞ്ചിൻ ഉപയോഗിച്ച് സുസുക്കി അവെനിസും സുസുക്കി ബർഗ്മാൻ സ്ട്രീറ്റും പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം തലമുറ ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് സിസ്റ്റംസ് എന്നാണ് ഒബിഡി2 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ മോഡലുകളിലും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു

ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു

സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി