ഇതാ എത്തി പുതിയ മോഡൽ; അവെനിസ്, ബര്‍ഗ്മാന്‍ സ്‌കൂട്ടറുകള്‍ വിപണിയിലെത്തിച്ച് സുസുക്കി

  • Auto
  • March 25, 2025

അവെനിസ്, ബര്‍ഗ്മാന്‍ സ്‌കൂട്ടറുകളുടെ 2025 മോഡൽ വിപണിയിലെത്തിച്ച് സുസുക്കി. ഒബിഡി-2ബി നിലവാരത്തിലുള്ള എഞ്ചിൻ ഉപയോഗിച്ച് സുസുക്കി അവെനിസും സുസുക്കി ബർഗ്മാൻ സ്ട്രീറ്റും പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം തലമുറ ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് സിസ്റ്റംസ് എന്നാണ് ഒബിഡി2 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എല്ലാ മോഡലുകളിലും ഒബിഡി-2ബി നിലവാരത്തിലുള്ള വ്യാപിപ്പിക്കുകയെന്ന സുസുക്കിയുടെ നീക്കമാണ് പുതിയ മോഡലുകളിലും ഈ മാറ്റം എത്തിച്ചിരിക്കുന്നത്. വി-സ്ട്രോം, ജിക്‌സർ SF 250, ജിക്‌സർ 250, ജിക്‌സർ SF, ജിക്‌സർ എന്നിവയുൾപ്പെടെ കമ്പനിയുടെ മുഴുവൻ വാഹന നിരയും ഇപ്പോൾ OBD-2B നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്.

പുതുക്കിയ സുസുക്കി അവെനിസിന് കരുത്ത് പകരുന്നത് അലൂമിനിയം 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ 124.3 സിസി എഞ്ചിനാണ്. അവെനിസിന്റെ സ്റ്റാൻഡേർഡ് മോഡലുകൾ നാല് കളർ ഓപ്ഷനുകളിലാണ് വാങ്ങാനാവുക. ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ മിറാ റെഡ്, ചാംപ്യന്‍ യെല്ലോ വിത്ത് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ ഗ്ലൈസര്‍ വൈറ്റ് ആന്റ് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. 93,200 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മാറ്റ് ടൈറ്റാനിയം സിൽവർ ഉള്ള ഒരു പുതിയ സ്പെഷ്യൽ എഡിഷനും 94,000 രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്.

ബർഗ്മാൻ സ്ട്രീറ്റ് മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ കാര്യത്തിലേക്ക് വന്നാൽ 95,800 രൂപയാണ് ഇതിന് വരുന്ന പ്രാരംഭ വില. മോഡലിന്റെ ടോപ്പ് വേരിയന്റ് വാങ്ങണമെങ്കിൽ 1,16,200 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് എഡിഷൻ, റൈഡ് കണക്ട് എന്നീ രണ്ട് വേരിയന്റുകളിലാണ് ബർഗ്മാൻ സ്ട്രീറ്റ് എത്തുന്നത്. അടിസ്ഥാന വകഭേദമായ ബർഗ്മാൻ സ്ട്രീറ്റില്‍ എഴ് നിറങ്ങളുണ്ട്. മെറ്റാലിക് മാറ്റെ ബ്ലാക്ക് നമ്പര്‍ 2(വൈകെസി), പേള് മിറാഷ് വൈറ്റ്, മെറ്റാലിക് മാറ്റെ ടൈറ്റാനിയം സില്‍വര്‍, പേള്‍ മാറ്റെ ഷാഡോ ഗ്രീന്‍, പേള്‍ മൂണ്‍ സ്റ്റോണ്‍ ഗ്രേ എന്നിവക്കൊപ്പം മെറ്റാലിക് മാറ്റെ സ്റ്റെല്ലര്‍ ബ്ലൂവും മെറ്റാലിക് മാറ്റെ ബ്ലാക്ക് നമ്പര്‍2(4ടിഎക്‌സ്)വും ലഭ്യമാണ്.

സുസുക്കി അവെനിസിന് കരുത്ത് പകരുന്ന അതേ അലൂമിനിയം 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ 124.3 സിസി OBD-2B കംപ്ലയിന്റ് എഞ്ചിനാണ് പുതുക്കിയ ബർഗ്മാനിനും തുടിപ്പേകുന്നത്. ഇത് 8.5 bhp പവറിൽ പരമാവധി 10 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒബിഡി-2ബി സംവിധാനമുള്ള വാഹനങ്ങളില്‍ അവ പുറന്തള്ളുന്ന മലിനീകരണവും സുരക്ഷാ സംവിധാനങ്ങളും തത്സമയം നിരീക്ഷിക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും കഴിയും.

Related Posts

പെട്രോൾ വിടാം, ഇനി ഇലക്ട്രിക്കിലേക്ക് മാറാം; പെട്രോൾ ഓട്ടോ ഇലക്ട്രിക്കിലേക്ക് മാറാൻ 40000 ബോണസ്, പലിശ ഇളവ് വേറെയും
  • January 29, 2026

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. പഴയ…

Continue reading
വിപണി വീണ്ടും ഇളക്കി മറിക്കാൻ റെനോയുടെ ഡസ്റ്റർ എത്തി; പ്രീബുക്കിങ് ആരംഭിച്ചു
  • January 28, 2026

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് തിരിച്ചെത്തി റെനോ ഡസ്റ്റർ. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് അവതരിപ്പിച്ച വാഹനത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വാഹനത്തിന്റെ വില പ്രഖ്യാപനം മാർച്ചിലാണ് നടക്കുക. 2012ലാണ് ഡസ്റ്റർ ഇന്ത്യയിലെത്തിയത്. എന്നാൽ 2022ൽ വാഹനം വിപണിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇപ്പോൾ മൂന്നാം തലമുറയായാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED