‘ഞങ്ങള്‍ നിസ്സഹായരാണ്, ഇത് നിങ്ങള്‍ക്കേ തടയാനാകൂ, പ്ലീസ് ‘; പ്രേക്ഷകരോട് അപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍

സിനിമകളുടെ വ്യാജ പതിപ്പ് കാണരുതെന്ന് പ്രേക്ഷകരോട് അപേക്ഷിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈന്‍ വഴി കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ഉണ്ണി മുകന്ദന്‍ പറയുന്നു.

ദയവായി നിങ്ങള്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്. ഞങ്ങള്‍ നിസ്സഹായരാണ്. വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു. ഓണ്‍ലൈനില്‍ കൂടി ഇത്തരത്തിലുള്ള വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ് – ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.
ആലുവ സ്വദേശി അക്വിബ് ഹനാനെയാണ് എറണാകുളം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാല്‍ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു അക്വിബ് ഹാനാനന്റെ സ്റ്റോറി. ഇതിന് പിന്നല്ലെയാണ് സിനിമയുടെ നിര്‍മാതകള്‍ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ചൂണ്ടികാണിച്ച് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്നായിരുന്നു പരാതി.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവയില്‍ നിന്ന് അക്വിബ് ഹനാനെ എറണാകുളം സൈബര്‍ പോലീസ് പിടികൂടിയത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയവരെ കണ്ടെത്താനുള്ള അന്വേഷണവും സൈബര്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നേരത്തെ ഗുരുവായൂര്‍ അമ്പലനടയില്‍, അതിന്റെ രണ്ടാം എന്നീ സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കിയ ആളുകളെ എറണാകുളം സൈബര്‍ പോലീസ് പിടികൂടിയിരുന്നു. ഒരു ഇടവേളക്കുശേഷം വ്യാജന്മാര്‍ വീണ്ടും മലയാള സിനിമയ്ക്ക് തലവേദനയാകുകയാണ്.

Related Posts

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി
  • August 11, 2026

മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണമായുംബോര്‍ഡിന്…

Continue reading
സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ
  • August 10, 2026

മലയാള സിനിമയില്‍ പ്രതിഫലത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ത്ഥ്യമാണെന്ന് നടി ശാന്തികൃഷ്ണ. 24 സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ആര്‍. ഗോപീകൃഷ്ണനുമായി നടത്തിയ പോഡ്കാസ്റ്റ് ഷോ, മൈന്‍ഡ്.. യുവര്‍ വേര്‍ഡ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിസിനസ് നടക്കുന്നത് നായകനെ കേന്ദ്രീകരിച്ചാണെന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌