റയല്‍ സ്‌റ്റേഡിയം നീളന്‍ പേര് ഒഴിവാക്കുന്നു; ഇനി അറിയപ്പെടുക ബെര്‍ണബ്യൂ എന്ന് മാത്രം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡ് അവരുടെ സ്റ്റേഡിയത്തിന്റെ പേരിനെ ചുരുക്കുന്നു. ക്ലബ്ബിനെ ആഗോളത്തലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ കളിക്കാരനും പ്രസിഡന്റുമായിരുന്ന സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ നീളന്‍ പേരിലായിരുന്നു ഏകദേശം ഏഴ് പതിറ്റാണ്ടുകളായി ക്ലബ്ബ് സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിനോടുള്ള ആദരവ് പ്രകടമാക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു സ്റ്റേഡിയത്തിന് പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക ആശയവിനിമയങ്ങളിലും വാണിജ്യ ഇടപാടുകളിലും ക്ലബ്ബിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ ചാനലുകളിലുമെല്ലാം ‘ബെര്‍ണബ്യൂ’ എന്ന് മാത്രമാണ് സ്‌റ്റേഡിയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ മാറ്റം ഔപചാരികമായി അംഗീകരിച്ചിട്ടില്ലെങ്കിലും വരുംനാളുകളില്‍ പേര് മാറ്റുന്നതിലേക്കുള്ള ചുവടുവെയ്പ്പായാണ് സോക്കര്‍ ലോകം കണക്കാക്കുന്നത്. സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോള്‍ ആരാധകര്‍ക്കും മറ്റും എത്തേണ്ടുന്ന മെട്രോ സ്റ്റേഷന്‍ ഇപ്പോഴും സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ മുഴുവന്‍ പേരിലാണ് അറിയപ്പെടുന്നത്. എങ്കിലും റയല്‍ മാഡ്രിഡ് ക്ലബ്ബ് സ്റ്റേഡിയം ക്രമേണ അതിന്റെ പേരിനെ ചുരുക്കരൂപത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

അതേ സമയം ‘ബെര്‍ണബ്യൂ’ എന്ന പേര് ഇതിനകം തന്നെ വ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകരും മാധ്യമങ്ങളും ബെര്‍ണബ്യൂ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. പേരിനെ ചെറുതാക്കുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമമായ ബ്രാന്‍ഡിങിനാണ് ക്ലബിന്റെ നിലവിലെ പ്രസിഡന്റ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് ലക്ഷ്യമിടുന്നത്. ക്ലബ്ബിന് മുന്നോട്ടുപോകാനുള്ള പണം കണ്ടെത്താന്‍ കാലത്തിനൊത്ത് സ്റ്റേഡിയത്തെ നവീകരിക്കാന്‍ റയല്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭൂഗര്‍ഭ കാര്‍പാര്‍ക്കിങ് അടക്കമുള്ള വികസനങ്ങള്‍ ബെര്‍ണാബ്യൂവില്‍ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Related Posts

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ
  • April 4, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. NDA യോടുള്ള ഈ സ്നേഹം…

Continue reading
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച
  • April 4, 2026

പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്