രണ്ട് മത്സരം കൊണ്ട് വിമര്‍ശിക്കുന്ന ആരാധകരാണ് പ്രശ്‌നക്കാര്‍

ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ജഡ്ഡുവിന്‍റെ ബാറ്റും പന്തുകളും ഇതുവരെ ടീം ഇന്ത്യക്ക് ടൂര്‍ണമെന്‍റില്‍ മുതല്‍ക്കൂട്ടായിട്ടില്ല. ഇതോടെ ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ഒരുവശത്ത് സജീവമാണ്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്ന അഭിപ്രായമാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണറും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ക്കുള്ളത്. ഫോമിലല്ലാത്ത ജഡ്ഡുവിന് സമ്പൂര്‍ണ പിന്തുണയാണ് ഗവാസ്‌കര്‍ നല്‍കുന്നത്. 

‘രവീന്ദ്ര ജഡേജയെ ചോദ്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമുണ്ട് എന്നുപോലും തോന്നുന്നില്ല. ഇന്ത്യന്‍ ആരാധകരാണ് ശരിക്കും പ്രശ്‌നം. രണ്ട് മോശം മത്സരം ഒരു താരത്തിനുണ്ടായാല്‍ ഇന്ത്യന്‍ ആരാധകര്‍ ചോദ്യങ്ങള്‍ തുടങ്ങും. അതാണ് പ്രശ്നം. ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന ആരെങ്കിലും സ്വന്തം തൊഴിലിനെ ഇത്തരത്തില്‍ വിമര്‍ശിക്കുമോ. സ്വന്തം പ്രൊഫഷണില്‍ രണ്ട് പിഴവ് സംഭവിച്ചാല്‍ വിമര്‍ശകര്‍ ആരെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമോ. പ്ലേയിംഗ് ഇലവനില്‍ ജഡേജയുടെ സ്ഥാനം ചോദ്യം ചെയ്യേണ്ടതില്ല. ടീമിലെ റോക്‌സ്റ്റാറാണ് അദേഹം’ എന്നുമാണ് സ്റ്റാര്‍ സ്പോര്‍ട്‌സില്‍ സുനില്‍ ഗവാസ്‌കറുടെ വാക്കുകള്‍. 

അതേസമയം രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിംഗ് മികവിനെ സുനില്‍ ഗവാസ്‌കര്‍ പ്രശംസിച്ചു. ‘ജഡേജ പരിചയസമ്പന്നനായ താരമായതിനാല്‍ അദേഹത്തിന്‍റെ ഫോമിനെ കുറിച്ച് ഞാന്‍ ആകുലതപ്പെടുന്നില്ല. അവസരങ്ങള്‍ ലഭിക്കുമ്പോഴൊക്കെ അദേഹം മികവ് കാട്ടാറുണ്ട്. ഫീല്‍ഡിലെ അയാളുടെ സംഭാവനകള്‍ ആരും മറക്കരുത്. ഫീല്‍ഡിംഗ് മികവ് കൊണ്ട് 20-30 റണ്‍സാണ് സേവ് ചെയ്യുന്നത്’ എന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഈ ടി20 ലോകകപ്പില്‍ ഇതുവരെ ഒരു വിക്കറ്റേ രവീന്ദ്ര ജഡേജ നേടിയുള്ളൂ. ബാറ്റിംഗില്‍ 0, 7, 9* എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോറുകള്‍. 

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം