എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ തള്ളി നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്നും വിജയ് നിർദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി.
80 നിയമസഭാ സീറ്റും, ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാർത്തകളോടാണ് പ്രതികരണം. പാർട്ടിയുടെ ആദ്യ പൊതുയോഗത്തില്‍ തന്റെ രാഷ്ട്രീയ എതിരാളിയായി ഭരണകക്ഷിയായ ഡിഎംകെയേയും പ്രത്യയശാസ്ത്ര എതിരാളിയായി ബിജെപിയേയുമാണ് പ്രഖ്യാപിച്ചത്. എഐഎഡിഎംകെയുക്കുറിച്ച് വിമര്‍ശനമൊന്നും നടത്തിയിരുന്നില്ല. ഇതോടെയാണ് ടിവികെ- എഐഎഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ പൂർണമായും തള്ളിയിരിക്കുകയാണ് ടിവികെ.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ് ടിവികെയുടെലക്ഷ്യം. ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും ടിവികെ ആവശ്യപ്പെട്ടു
അതേസമയം വിജയ്‌യുടെ പാര്‍ട്ടിയെ വിമര്‍ശിക്കാത്ത നിലപാടായിരുന്നു എഐഎഡിഎംകെ സ്വീകരിച്ചിരുന്നത്. ഇതും സഖ്യസാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. വിജയ്‌യെ വിമര്‍ശിക്കരുതെന്ന നിര്‍ദേശം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ക്ക് എഐഎഡിഎംകെ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.