ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാനായില്ല; സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്

പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിന് എതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിൽ ദുരുഹതയില്ലെന്ന് പ്രാഥമിക നിഗമനം. കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസെടുത്തേക്കും.

കെപിഎം ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് പൊലീസിന് തെളിയിക്കാനായിട്ടില്ല. ട്രോളി ബാഗുമായി മുറിയിലെത്തിയ ഫെനി ചിലവഴിച്ചത് 48 സെക്കന്റ്‌ മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പിൻവാതിലിലൂടെ പുറത്ത് പോയെന്ന് പറയുന്നതും തെറ്റാണ്. നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങൾ ആയിരുന്നു എന്നാണ് രാഹുൽ വ്യക്തമാക്കിയിരുന്നത്.

താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ചുകൊണ്ടാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തത്. തന്റ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള്‍ തെളിയിക്കാന്‍ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു. പൊലീസും പാര്‍ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. സംശയാസ്പദമായി ഒരു തെളിവും അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്നാണെങ്കില്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനറാക്കിക്കൂടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

Related Posts

കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!
  • November 22, 2024

മേഘാലയയ്‌ക്കെതിരായ കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ഡൽഹിക്ക് വേണ്ടി ഡബിൾ സെഞ്ച്വറിയടിച്ച് താരമായി സെവാ​ഗിന്റെ മകൻ ആര്യവീർ. ആര്യവീർ സെവാഗ് പുറത്താകാതെ 200 റൺസെടുത്തപ്പോൾ മേഘാലയയ്‌ക്കെതിരെ ഡൽഹി 208 റൺസിൻ്റെ ലീഡ് നേടി. 34 ഫോറുകളും രണ്ട് സിക്സറുകളും…

Continue reading
സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ
  • November 22, 2024

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‌ലർ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇന്നലെ യുട്യൂബിലൂടെയും പങ്കുവച്ച ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി. 17 മണിക്കൂറുകൾ കൊണ്ട് ട്രെയ്‌ലർ കണ്ടത് 1.6 മില്യൺ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ