മതാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട സംഭവം സർക്കാർ അന്വേഷിച്ചേക്കും. വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ പേരിലെ മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വിവാദമായ പശ്ചാത്തലത്തിലാണിത് സംഭവം പരിശോധിക്കുമെന്ന് സർക്കാരും കേരളത്തിന് അപമാനമാണ് സംഭവമെന്ന് പ്രതിപക്ഷവും പ്രതികരിച്ചു.
മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സര്‍വീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരില്‍ വന്ന ഗ്രൂപ്പുകൾ തന്‌റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമാണ് വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഇതടക്കം പരിശോധിക്കാനാണ് സര്‍ക്കാര്‍ നീക്കം.
സംഭവം കേരളത്തിന് അപമാനം എന്നും സര്‍ക്കാര്‍ നടപടിക്കായി കാത്തിരിക്കുന്നുലെന്നും വി.ഡി സതീശന്‍
പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തില്‍ ഗ്രൂപ്പ് ഉണ്ടായതിനെ സര്‍ക്കാര്‍ ഗൗവരവത്തില്‍ കാണുന്നുണ്ട്. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥനില്‍ നിന്ന് വിശദീകരണം തേടിയേയ്ക്കും. കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ് തന്നെ പരാതി നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാരിനും സത്യം കണ്ടെത്തേണ്ടതുണ്ട്.