നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും വിവാഹ ചടങ്ങിന് ക്ഷേത്രത്തിലെത്തിയതിനെ വിമർശിച്ചുള്ള അഭിഭാഷകന്റെ വിവാദ പോസ്റ്റിനെതിരെ പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ട്വിറ്ററിലൂടെയാണ് പ്രതികരണം.
കേരളത്തിൽ നില നിൽക്കുന്നത് മനോഹരമായ സൗഹൃദ അന്തരീക്ഷമാണ്. ഈ സൗഹൃദ അന്തരീക്ഷം തകർക്കാനുള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും അവർ വിമർശിച്ചു. വിധവയായ ഹിന്ദു സ്ത്രീയുടെ മകളുടെ കല്യാണം കേരളത്തിൽ ഒരു മുസ്ലിം പള്ളിയിൽ വച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ പലചടങ്ങുകളിൽ മുസ്ലിം സഹോദരങ്ങൾ പങ്കെടുക്കുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകർക്കാനുള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും സുഭാഷിണി പറഞ്ഞു.
ഫഹദ് ഫാസിൽ വിവാഹ ചടങ്ങിനായി ക്ഷേത്രത്തിലെത്തിയത് സ്വാഭാവിക സംഭവം മാത്രമാണെന്നും അതിൽ എന്ത് പ്രശ്നമാണ് ഉള്ളതെന്നും അവർ ചോദിച്ചു. ഗുരുവായൂർ അമ്പലത്തിനുള്ളിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടി മോഹൻലാലും പങ്കെടുത്തതും സുഭാഷിണി അലി ചൂണ്ടികാട്ടി. അവർക്കൊപ്പം അന്നുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന കാര്യവും സിപിഐഎം പി ബി അംഗം ഓർമ്മിപ്പിച്ചു.
24 Web Desk5 mins ago