വിമാനങ്ങൾക്ക് പിന്നാലെ ട്രെയിനിന് നേരെയും വ്യാജ ബോംബ് ഭീഷണി. ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിനാണ് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ടോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. യുപിയിലെ ഗോണ്ടയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഇതിനിടയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ട്രെയിൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധനകൾക്ക് ശേഷം യാത്രാനുമതി നൽകി. നേരത്തെ രാജ്യത്തെ മുന്നൂറോളം വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിലുന്നു. വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
സമൂഹ മാധ്യമങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയത്. മെറ്റയും, എക്‌സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കുന്നു. വിമാനങ്ങൾക്ക് നേരെ ഉണ്ടായ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ പോലീസ് അന്വേഷണം ഊർജ്ജതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.