ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല എന്നതാണ് ശ്രദ്ധേയം.
താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് താരങ്ങളെ നിലനിര്‍ത്തി . നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍.
മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ടീമില്‍ നിലനില്‍ത്തി മുംബൈ ഇന്ത്യന്‍സ്. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും.
രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി.
ചെന്നൈ സൂപ്പര്‍ കിങ്‌സ് : റുതുരാജ് ഗെയ്ക്ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരാണ, ശിവം ദൂബെ, മഹേന്ദ്ര സിങ് ധോണി
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു : വിരാട് കോഹ്‌ലി, രജത് പാട്ടിദാര്‍, യാഷ് ദയാൽ
ഡല്‍ഹി ക്യാപിറ്റല്‍സ് : അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്ര റസ്സൽ, ഹര്‍ഷിത് റാണ, രമൺദീപ് സിങ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് : നിക്കോളാസ് പൂരാന്‍, രവി ബിഷ്ണോയി, മായങ്ക് യാദവ്, മുഹ്സിൻ ഖാൻ, ആയുഷ് ബദോനി
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : ഹെൻറിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി
ഗുജറാത്ത് ടൈറ്റന്‍സ് : റാഷിദ് ഖാൻ, ശുഭ്മന്‍ ഗില്‍, സായി സുദര്‍ശന്‍, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ
പഞ്ചാബ് കിങ്‌സ് : ശശാങ്ക് സിങ്, പ്രഭ്‌സിമ്രാന്‍ സിങ്
രാജസ്ഥാന്‍ റോയല്‍സ് : സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രൂവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ.