വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റിയാദിൽ ‘ഒരുമയോടെ ഒരോണം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ചെണ്ട മേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങളാൽ ആഘോഷം ഉത്സവ പ്രതീതിയായിരുന്നു. കൂടാതെ റിയാദിലെ വിവിധ കലാകാരൻമാരുടെ പരിപാടികളും അരങ്ങേറി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളന ത്തിൽ റിയാദ് കൗൺസിൽ പ്രസിഡൻ്റ് കബീർ പട്ടാമ്പി അധ്യക്ഷനായിരുന്നു കൺവീനർ ഷംനാസ് അയ്യൂബ് ആമുഖ പ്രഭാഷണം നടത്തി.
മുഷ്താഖ്, ഡോ. ഷിംന, റഹ്മാൻ മുനമ്പം, സെക്രട്ടറി നൗഷാദ് ആലുവ, അഡ്വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, നാഷണൽ കമ്മറ്റി സെക്രട്ടറി ഹെൻട്രി തോമസ്, ട്രഷറർ അൻസാർ വർക്കല, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, റിയാദ് വിമൻസ് ഫോറം പ്രസിഡന്റ് സബ്രീൻ, സെക്രട്ടറി അഞ്ചു അനിയൻ, ട്രഷറർ അഞ്ചു ആനന്ദ്, കോർഡിനേറ്റർ കാർത്തിക, അലി ആലുവ, കനകലാൽ, സനു മച്ചാൻ, ഡൊമിനിക് സാവിയോ, ഷംനാദ് കുളത്തൂപ്പുഴ, സ്കറിയ, നിസാർ പള്ളികശ്ശേരി, ഇല്യാസ് കാസർകോട്, സെലീന, ജീവ, ലൂബൈബ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. റിയാദ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ബിൻയാമിൻ ബിൽറു നന്ദിയും പറഞ്ഞു.
ആയിരമാളുകൾക്കുള്ള വിഭവസമൃദ്ധമായ സദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികൾക്ക് ഷിജു ബഷീർ, സജിൻ, റിജോഷ്, കെ.ടി. കരിം, ഹാരിസ് ചോല, ഹമാനി റഹ്മാൻ, സുബി സജിൻ, ഭൈമി സുബിൻ തുടങ്ങിയവർ നേതൃത്വം നൽകി.