എൻസിപിയിലെ മന്ത്രിമാറ്റം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി തോമസ് കെ തോമസ്. എന്താണ് അനിശ്ചിതത്വം എന്തൊണെന്ന് തനിക്ക് അറിയില്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. പാർട്ടിയുടെ തീരുമാനമാണ് മന്ത്രിമാറ്റമെന്നും അത് എന്ത് കൊണ്ടാണ് ഇങ്ങനെ തട്ടുന്നത് എന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എൻസിപിയുടെ അവകാശം തങ്ങൾ രേഖാമൂലം കൊടുത്തെന്നും എന്താണ് തോമസ് കെ തോമസിൻ്റെ അയോഗ്യത എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തണമെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. മന്ത്രിയാകുന്നതും ആകാത്തതും ഒരാളുടെ തലയിലെഴുത്ത്. പക്ഷേ ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ടെന്നും യെസ് ആയാലും നോ ആയാലും തീരുമാനം ഉടൻ വേണമെന്നും തോമസ് കെ തോമസ് പറഞ്ഞു.
മന്ത്രിമാറ്റം വൈകുന്നതിന് രാഷ്ട്രീയ സാഹചര്യം എന്നാണ് മറുപടി. എന്താണ് രാഷ്ട്രീയ സാഹചര്യം എന്ന് വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെട്ടു. ജീവിതകാലം മുഴുവൻ കാത്തിരിക്കാൻ കഴിയില്ലെന്നും ഇനി ആകെ ഒരു വർഷവും ഏഴുമാസമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന് പിന്നിൽ ആരെന്നറിയില്ല. കുട്ടനാട് ലക്ഷ്യം വെച്ച് ഇരിക്കുന്നവർ ഉണ്ടാവാം. അതിൽ എൽഡിഎഫ് മുന്നണിയിൽ ഉള്ളവരും ഉണ്ടാവാം എന്നും തോമസ് കെ തോമസ് പറഞ്ഞു.