കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്,

വൻ ഓഫറാണ് കൊണ്ടല്‍ സിനിമയുടെ ടിക്കറ്റിനും പ്രഖ്യാപിച്ചത്.

ഇന്ന് രാജ്യത്ത് ദേശീയ ചലച്ചിത്ര ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. രാജ്യത്തെ മള്‍ട്ടിപ്ലക്സ് ശൃംഖലകളുടെ തിയറ്ററുകളിലാണ് ഇങ്ങനെ ദേശിയ തലത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുന്നത്. ടിക്കറ്റ് ഒന്നിന് 99 രൂപയ്‍ക്ക് സിനിമ കാണാൻ മള്‍ട്ടിപ്ലക്സ് ശൃംഖലയിലെ തെരഞ്ഞെടുത്ത സ്‍ക്രീനുകളില്‍ അവസരം നല്‍കുകയാണ് സംഘാടകര്‍.

ആന്റണി വര്‍ഗീസിന്റെ കൊണ്ടലിനും ചലച്ചിത്ര ദിനത്തിലെ ഓഫര്‍ പ്രഖ്യാപിച്ച് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. 99 രൂപയ്‍ക്ക് തെരഞ്ഞെടുത്ത സ്ക്രീനില്‍ സിനിമ കാണാനാണ് അവസരം. കൊണ്ടലിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയ കുടുംബ ചിത്രമാണ് കൊണ്ടല്‍.

ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് അജിത് മാമ്പള്ളി ആണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നതാണ് ആന്റണി വര്‍ഗീസ് നായകനാകുന്ന കൊണ്ടല്‍. കൊണ്ടലിന്റെ പ്രധാന ഒരു ഹൈലൈറ്റെന്ന് പറയുന്നത് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളാണ്.

ആന്റണി വർഗീസിനൊപ്പം കന്നഡയില്‍ നിന്നുള്ള താരം രാജ് ബി ഷെട്ടിക്ക് പുറമേ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‍മ കുമാരി എന്നിവരും കൊണ്ടലില്‍ ഉണ്ട്. പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഛായാഗ്രഹണം ദീപക് ഡി മേനോൻ. കലാസംവിധാനം അരുൺ കൃഷ്‍ണ നിര്‍വഹിച്ച ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ്അമൽ കുമാർ,  ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി എന്നിവരുമാണ്.

  • Related Posts

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ
    • May 21, 2026

    700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ…

    Continue reading
    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍
    • May 21, 2026

    മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. (mohanlal- jeethu joseph movie Drishyam 3 release today) ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ…

    Continue reading

    You Missed

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

    ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

    ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

    ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

    ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

    ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

    ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

    മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

    മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും