ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്
ദില്ലി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി മേഖലയില്‍ ഉള്‍പ്പെടെ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്.
വോട്ടെടുപ്പ് ദിനത്തിൽ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി ആശംസ അറിയിച്ചു.ജനാധിപത്യ ഉത്സവത്തെ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കന്നി വോട്ടർമാരും,യുവ വോട്ടർമാരും സമ്മതിദാനാവകാശം നന്നായി വിനിയോഗിക്കണമെന്നും മോദി പറഞ്ഞു.