അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിൽ വനംവകുപ്പിന് മെല്ലെപ്പോക്ക്

കഴിഞ്ഞ ദിവസംപോലും ബസ്സിന് മുകളിൽ മരം കടപുഴകി വീണിരുന്നു. തലനാരിഴക്കാണ് വൻദുരന്തമൊഴിവായത്. മാസങ്ങൾക്ക് മുമ്പ് കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചതും ഇതിന് സമീപമാണ്

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിൽ വനംവകുപ്പിന് മെല്ലെപ്പോക്ക്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് റോഡിലേക്ക് മരം വീണ് അപകടങ്ങൾ പതിവാകുകയാണ്. മരം വീണ് വഴിയാത്രക്കാർക്ക് അപായം സംഭവിച്ചാൽ മൂന്നാർ ഡിഎഫ്ഒ ആയിരിക്കും ഉത്തരവാദിയെന്ന് ഇടുക്കി ജില്ല കളക്ടർ ഉത്തരവിട്ടിരുന്നു. നടപടികൾ പുരോഗമിക്കുന്നെന്നാണ് വനംവകുപ്പ് വിശദീകരണം.

12 കിലോമീറ്റർ വനഭൂമിയിലൂടെയാണ് നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത കടന്നുപോകുന്നത്. മഴയത്ത് മണ്ണിടിച്ചിലും മരം കടപുഴകി വീണുളള അപകടങ്ങളും നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസംപോലും ബസ്സിന് മുകളിൽ മരം കടപുഴകി വീണിരുന്നു. തലനാരിഴക്കാണ് വൻദുരന്തമൊഴിവായത്. മാസങ്ങൾക്ക് മുമ്പ് കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചതും ഇതിന് സമീപമാണ്. 

ജനരോഷം ശക്തമായപ്പോൾ പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ല കളക്ട‍ർ ഉത്തരവിട്ടിരുന്നു. പതിനഞ്ച് ദിവസത്തിനകം മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ഉത്തരവിട്ടിട്ട് ഒന്നരമാസം കഴിഞ്ഞു. ആകെ 259 മുറിച്ചുനീക്കണമെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. ഈ വിശദാംശങ്ങൾ കലക്ടർക്ക് കൈമാറുകയും ചെറിയ മരങ്ങൾ മാത്രം മുറിച്ചു നീക്കുക മാത്രമേ ഇതുവരെ വനംവകുപ്പ് ചെയ്തിട്ടുളളൂ.

മുറിച്ചുമാറ്റേണ്ട മരങ്ങളെക്കുറിച്ച് കവളങ്ങാട്, അടിമാലി ഗ്രാമപഞ്ചായത്തുകൾ പട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ഇതുവരെ നേരിട്ട് അഭ്യർത്ഥന നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് വനംവകുപ്പ് നൽകിയത്. ജില്ല കളക്ടറുടെ നിർദ്ദേശപ്രകാരം ഇതുവരെ 68 മരങ്ങൾ മുറിച്ചെന്നും വരും ദിവസങ്ങളിൽ പ്രവൃത്തി തുടരുമെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.

  • Related Posts

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ
    • May 21, 2026

    700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ…

    Continue reading
    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍
    • May 21, 2026

    മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. (mohanlal- jeethu joseph movie Drishyam 3 release today) ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ…

    Continue reading

    You Missed

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

    ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

    ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

    ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

    ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

    ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

    ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

    മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

    മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും