അച്ചക്കട നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

ഒരു ചെറിയ വീഴ്ചക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശങ്ങളുള്ളത്. 

തിരുവനന്തപുരം: കൊളോണിയൽ സംസ്കാരം ഇപ്പോഴും പൊലീസിൽ നിലനിൽക്കുന്നുവെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. ചില ഉദ്യോഗസ്ഥർ അത്തരത്തിൽ പെരുമാറുന്നു. അച്ചക്കട നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ നടക്കുന്നു. ഒരു ചെറിയ വീഴ്ചക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശങ്ങളുള്ളത്. 

സ്വന്തം മേലുദ്യോഗസ്ഥനെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വകുപ്പുതല അന്വേഷണ സമയത്ത് പൊലീസുദ്യോഗസ്ഥർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണ്.  കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പ്രവീണിന് പത്തു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയ വിവാദമാക്കിയത് വേദനാജനകമാണ്. ഇതേ തുടർന്ന് ജോലിക്കിടെ മരിച്ച ഏഴ് ഉദ്യോഗസ്ഥർക്കുള്ള ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. വിഴിഞ്ഞത്തിന് പ്രത്യേക സബ് ഡിവിഷനും പൊലീസ് സ്റ്റേഷനും അനുവദിക്കണം. ജോലി ഭാരം കാരണം പൊലീസുകാർക്ക് കടുത്ത മാനസിക സമ്മർദ്ദമാണുള്ളത്. 56 വയസ് എത്തുന്നതിന് മുമ്പ് പലരും മരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കഴിയാൻ സമയം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. 

  • Related Posts

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ
    • May 21, 2026

    700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ…

    Continue reading
    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍
    • May 21, 2026

    മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. (mohanlal- jeethu joseph movie Drishyam 3 release today) ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ…

    Continue reading

    You Missed

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

    ‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

    ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

    ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

    ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

    ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

    ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

    ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

    വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

    മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

    മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും