‘ചുരുൾ’ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ

KSFDC യുടെ പിന്തുണയോടെ ഒരുങ്ങുന്ന ‘ചുരുൾ’ എന്ന ത്രില്ലർ ക്രൈം ഡ്രാമ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാംസ്കാരിക മന്ത്രി സജി ചെറിയാൻ പോസ്റ്റർ റിലീസ് ചെയ്തു. ഈ മാസം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും.

തിരുവനതപുരം :കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSFDC) എസ്.സി – എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ ചിത്രമായ ‘ചുരുൾ’ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്  പോസ്റ്റർ റിലീസ് ചെയ്തത്. സംവിധായകൻ ജിയോ ബേബി, കൃഷാന്ദ്, രോഹിത്ത് എംജി കൃഷ്ണൻ എന്നിവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടിട്ടുണ്ട്  

നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ത്രില്ലർ സ്വഭാവത്തിൽ ഒരു ക്രൈം ഡ്രാമയാണ് സിനിമ പറയുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചിത്രം ഈ മാസം അവസാനം തിയേറ്ററുകയിൽ എത്തും. 

ഗോപൻ മങ്ങാട്ട്, കലാഭവൻ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധർ, അഖില നാഥ്, സതീഷ് കെ കുന്നത്ത്, അസീം ഇബ്രാഹിം, സിറിൽ, അജേഷ് സി കെ, എബി ജോൺ, അനിൽ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

പ്രവീൺ ചക്രപാണി ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാനുവൽ ആണ്. ആഷിക് മിറാഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മധു പോൾ. കോ റൈറ്റേഴ്സ്: അനന്തു സുരേഷ്, ആഷിക് മിറാഷ്.

ലൈൻ പ്രൊഡ്യൂസർ: അരോമ മോഹൻ. മേക്കപ്പ്: രതീഷ് വിജയൻ. വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ. കലാസംവിധാനം: നിതീഷ് ചന്ദ്രൻ ആചാര്യ. സ്റ്റണ്ട്: മാഫിയ ശശി. ഡി ഐ കളറിസ്റ്റ്: ബി യുഗേന്ദ്ര. സൗണ്ട് ഡിസൈൻ: രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, ഷൈൻ ബി ജോൺ. സൗണ്ട്  മിക്സിങ്: അനൂപ് തിലക്. പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രാകരി. അസോസിയേറ്റ് ഡയറക്ടർ:  സജീവ് ജി. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: പ്രശോഭ് ദിവാകരൻ,  സൂര്യ ശങ്കർ. വിഷ്വൽ എഫക്റ്റ്സ്: മഡ് ഹൗസ്. സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര. പരസ്യകല: കിഷോർ ബാബു.  പി.ആർ.ഓ: റോജിൻ കെ റോയ്. മാർക്കറ്റിംഗ്: ടാഗ് 360

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം