ചത്തടിഞ്ഞത് അപൂർവ്വ മത്സ്യം, ആശങ്കയിൽ പ്രദേശവാസികൾ,

30 അടിയിലേറെ നീളം വരെ വയ്ക്കുന്ന ഇവയ്ക്ക് സാധാരണഗതിയില്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് അധികം വരാത്ത പ്രകൃതമാണ് ഇവയ്ക്കുള്ളത്. സാൻഡിയാഗോയിൽ കണ്ടെത്തിയ ഓർ മത്സ്യത്തിന് 12 അടിയിലേറെ നീളമാണുള്ളത്

കാലിഫോർണിയ: കരയിലേക്ക് ചത്തടിഞ്ഞത് അപൂർവ്വ മത്സ്യം, ആശങ്കയിൽ പ്രദേശവാസികൾ. കാലിഫോർണിയയിലെ തെക്കൻ മേഖലയിലാണ് സംഭവം. ലാ ജൊല്ല കോവിലെ കടലിൽ കയാക്കിനും സ്നോർക്കലിംഗിനും പോയ ആളുകളാണ് അപൂർവ്വമായ ഓർ മത്സ്യത്തിനെ കണ്ടെത്തിയത്. 1900 ന് ശേഷം ഇത്തരത്തിൽ സാൻഡിയാഗോയിലെ തീരത്തേക്ക് എത്തുന്ന ഇരുപതാമത്തെ മത്സ്യമാണ് ഇത്. കാലിഫോർണിയയിൽ ഇത്തരം മത്സ്യങ്ങളെ കാണുന്നത് അസാധാരണമാണെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. വലിയ കണ്ണുകളും വെള്ളി നിറത്തിലുള്ള നീണ്ട റിബൺ പോലെയുള്ള രൂപവും തലയിൽ കിരീടം പോലുള്ള ചിറകുകളും കൂടിയവയാണ് ഓർ മത്സ്യങ്ങൾ. 

30 അടിയിലേറെ നീളം വരെ വയ്ക്കുന്ന ഇവയ്ക്ക് സാധാരണഗതിയില്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് അധികം വരാത്ത പ്രകൃതമാണ് ഇവയ്ക്കുള്ളത്. സാൻഡിയാഗോയിൽ കണ്ടെത്തിയ ഓർ മത്സ്യത്തിന് 12 അടിയിലേറെ നീളമാണുള്ളത്. സംഭവം ഫിഷറീസ് വകുപ്പിനെ അറിയിച്ചതിന് പിന്നാലെ ഓർ മത്സ്യത്തെ കാലിഫോർണിയയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻറെ ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. നെക്റോസ്കോപിയിലൂടെ ഓർ മത്സ്യത്തിന്റെ മരണ കാരണം കണ്ടെത്താനാവുമെന്ന നിരീക്ഷണത്തിലാണ് ഗവേഷരുള്ളത്. 

അപകടങ്ങളുടെ മുന്നോടിയായാണ് ഓർ മത്സ്യങ്ങൾ കരയിലെത്തുന്നതെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെങ്കിലും  2011ലെ ഫുകുഷിമ ഭൂകമ്പത്തിനും, പിന്നീടുണ്ടായ ഭൂകമ്പത്തിനും മുമ്പ് ‘ഓര്‍’ മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നുവെന്നത് ഇവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ കാരണമായിരുന്നു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യരെക്കാള്‍ മുമ്പ് ജീവിവര്‍ഗങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് ജപ്പാനിലെ പരിസ്ഥിതിവാദികള്‍ അവകാശപ്പെടുന്നത്.

സമാനമായ രീതിയിൽ ലോസ്ആഞ്ചലസിൽ ഭൂകമ്പമുണ്ടായതിന് രണ്ട് ദിവസം മുൻപാണ് കാലിഫോർണിയയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയതെന്നും ശ്രദ്ധേയമാണ്. കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിൽ തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ശക്തമായ ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കായിരുന്നു. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

  • Related Posts

    ‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
    • February 10, 2026

    തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

    Continue reading
    മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
    • February 10, 2026

    മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

    Continue reading

    You Missed

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED