‘എന്താപ്പൊ ണ്ടായെ’, റാഷിദ് ഖാനെ തുടർച്ചയായി 5 സിക്സ് പറത്തി പൊള്ളാർ‍‍ഡ്; വാഴ്ത്തി ആരാധകർ

റാഷിദിന്‍റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്, അടുത്ത രണ്ട് പന്തുകളും ലോംഗ് ഓഫിന് മുകളിലൂടെ പറന്നു

ഇംഗ്ലണ്ടില്‍ നടക്കുന്ന ഹണ്ട്രഡ് ചാമ്പ്യൻഷിപ്പില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി അഞ്ച് തവണ സിക്സിന് പറത്തി കെയ്റോണ്‍ പൊള്ളാര്‍ഡ്. ട്രെന്‍റ് റോക്കറ്റിനെതിരായ മത്സരത്തിലാണ് സതേണ്‍ ബ്രേവിനായി ഇറങ്ങിയ പൊള്ളാര്‍ഡ് സിക്സര്‍ പൂരം ഒരുക്കിയത്. 100 പന്തില്‍ 127 റണ്‍സടിച്ച ട്രെന്‍റ് റോക്കറ്റിനെതിരെ 76 പന്തില്‍ 78-6 എന്ന സ്കോറില്‍ സതേണ്‍ ബ്രേവ് പതറുമ്പോഴാണ് പൊള്ളാര്‍ഡ് ക്രീസിലുണ്ടായിരുന്നു. ആദ്യ 14 പന്തില്‍ 6 റണ്‍സ് മാത്രമെടുത്ത പൊള്ളാര്‍ഡ് റാഷിദ് ഖാന്‍റെ ഓവറില്‍ കളിയുടെ ഗതി മാറ്റി.

റാഷിദിന്‍റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്, അടുത്ത രണ്ട് പന്തുകളും ലോംഗ് ഓഫിന് മുകളിലൂടെ പറന്നു, നാലാം പന്ത് വീണ്ടും മിഡ് വിക്കറ്റിന് മുകളിലൂടെ ഫ്ലാറ്റ് സിക്സ്, അഞ്ചാം പന്ത് വീണ്ടും ലോംഗ് ഓഫിന് മുകളിലൂടെയും പൊള്ളാര്‍ഡ് സിക്സിന് പറത്തി. ആദ്യ 15 പന്തില്‍ 10 റണ്‍സ് മാത്രം വഴങ്ങിയിരുന്ന റാഷിദ് ഖാന്‍ ഓവര്‍ കഴിഞ്ഞപ്പോഴേക്കും 20 പന്തില്‍ വഴങ്ങിയത് 40 റണ്‍സ്. എന്നാല്‍ അഞ്ച് സിക്സിന് പിന്നാലെ 23 പന്തില്‍ 45 റണ്‍സടുത്തിരുന്ന പൊള്ളാര്‍ഡ് റണ്ണൗട്ടായതോടെ സതേണ്‍ ബ്രേവ് വീണ്ടും തോല്‍വിയെ മുന്നില്‍ കണ്ടു.

ഒടുവില്‍ ഒരു പന്ത് ബാക്കിയിരിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് സതേണ്‍ ബ്രേവ്‌സ് ലക്ഷ്യത്തിലെത്തിയത്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്രിസ് ജോര്‍ദാന്‍ അടിച്ച ബൗണ്ടറിയാണ് പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ടിന് ശേഷം സതേണ്‍ ബ്രേവ്സിനെ ജയിപ്പിച്ചത്. ജയത്തോടെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താൻ സതേണ്‍ ബ്രേവ്‌സിമായി. ഐപിഎല്‍ പോലെ ജനപ്രീതി ആര്‍ജ്ജിക്കാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ടിന്‍റെ ആഭ്യന്തര ലീഗായ ഹണ്ട്രഡ് ഇപ്പോള്‍ ഐപിഎല്‍ ടീമുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

  • Related Posts

    ഇന്ത്യ പാകിസ്താനിൽ കളിക്കില്ല, പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല’
    • December 23, 2024

    ഇന്ത്യ പാകിസ്താനിൽ കളിക്കില്ല. സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്തും. ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്താന് പുറത്തുവച്ച് നടത്തും. പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാൻ തീരുമാനം.…

    Continue reading
    സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്; മലപ്പുറത്തെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടില്‍
    • December 20, 2024

    സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും…

    Continue reading

    You Missed

    IFFK 2024: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’; ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് പായൽ കപാഡിയയ്ക്ക്

    IFFK 2024: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’; ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് പായൽ കപാഡിയയ്ക്ക്

    ഉണ്ണി മുകുന്ദന്‍ ‘വേറെ ലെവല്‍’, മാര്‍ക്കോ വന്നതോടെ ആരാധകരടെ എണ്ണം നൂറിരട്ടിയായി’; സംവിധായകൻ പദ്മകുമാര്‍

    ഉണ്ണി മുകുന്ദന്‍ ‘വേറെ ലെവല്‍’, മാര്‍ക്കോ വന്നതോടെ ആരാധകരടെ എണ്ണം നൂറിരട്ടിയായി’; സംവിധായകൻ പദ്മകുമാര്‍

    ഇന്ത്യ പാകിസ്താനിൽ കളിക്കില്ല, പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല’

    ഇന്ത്യ പാകിസ്താനിൽ കളിക്കില്ല, പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല’

    ആരാധക പ്രതിഷേധങ്ങള്‍ക്കിടെ വന്‍വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്; എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു

    ആരാധക പ്രതിഷേധങ്ങള്‍ക്കിടെ വന്‍വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്; എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു

    വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ഏകദിന വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍; ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി താരങ്ങള്‍

    വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ഏകദിന വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍; ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി താരങ്ങള്‍

    ‘വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണം’; കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

    ‘വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണം’; കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും