നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്

തിരുവനന്തപുരം: നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്. കെ സി വേണുഗോപാലിനും എ പി അനില്‍കുമാറിനും ജെബി മേത്തറിനും എതിരായ പ്രചരണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കും. നേതാക്കള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുവെന്ന വിലയിരുത്തലിലാണ് നീക്കം.

കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റും റവന്യു മന്ത്രിയുമായി എ പി അനില്‍കുമാര്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍, ജെബി മേത്തര്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ ഭിന്നതയ്ക്ക് ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശനെ അനുകൂലിക്കുന്ന സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ് ആസൂത്രിതമായ ആക്രമണം വരുന്നത് എന്നാണ് കെ സിയെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നത്. ഇപ്പോള്‍ ഇതിന് തിരിച്ചടിക്കുള്ള നീക്കം കെ സി വേണുഗോപാല്‍പക്ഷം നടത്തുന്നുവെന്നാണ് മനസിലാകുന്നത്.

ഇന്നലെ മുതല്‍ തന്നെ കെസിയേയും ജെബി മേത്തറിനെയുമൊക്കെ പിന്തുണച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ഫീഡുകളില്‍ വരുന്നുണ്ട്. ഇന്ന് രാവിലെ കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് സൈബര്‍ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ അപലപനീയമാണ്, ഒരുതരത്തിലും മാന്യതയ്ക്കും അന്തസിനും ചേര്‍ന്നതല്ല എന്ന് വിമര്‍ശിച്ചുകൊണ്ടാണ് കെ സി അനുയായിയായ സുരേഷ് പോസ്റ്റിട്ടത്.

Related Posts

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു
  • November 23, 2026

കോഴിക്കോട്: കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്താ(32)ണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. വീടിന്റെ സണ്‍ഷെയ്ഡ് ആണ് തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചിരുന്നു. തൊഴിലാളികള്‍…

Continue reading
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി
  • November 23, 2026

ഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി…

Continue reading

You Missed

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു