കൊച്ചി: ട്വന്റിഫോറിന്റെ ക്ലീൻ കേരളം ഗ്രീൻ കേരളം ബൃഹത് പദ്ധതിക്ക് പിന്തുണയുമായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ബി രാജേഷും. ട്വന്റിഫോറിന്റെ ഉദ്യമം മാതൃകാപരം. മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കേണ്ട ദൗത്യമെന്നും എം ബി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ക്ലീൻ കേരളം ഗ്രീൻ കേരളം ബൃഹത് പദ്ധതിക്ക് ആശംസകൾ നേർന്ന് മന്ത്രി ടി സിദ്ദിഖ്. പദ്ധതിയുടെ നടത്തിപ്പിനും പൂർത്തീകരണത്തിനുമായി എല്ലാം സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.
മാലിന്യം വലിച്ചെറിയുന്ന സംസ്കാരം മലയാളിയിൽ നിന്ന് ഇനിയും പൂർണമായി വിട്ടുപോയിട്ടില്ല. വിദേശരാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് വലിയ തുക പിഴ ഈടാക്കുമ്പോൾ കേരളത്തിൽ അത്തരമൊരു നടപടി വരുമ്പോൾ എതിർപ്പുയരുകയാണ്. മനോഭാവത്തിൽ തന്നെ മാറ്റം വരണമെന്ന ഓർമപ്പെടുത്തലുമായി മന്ത്രി എം.ബി. രാജേഷ്.
കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ട്വന്റിഫോർ ന്യൂസ് ആരംഭിക്കുന്ന ബൃഹദ് ജനകീയ ദൗത്യമാണ് ക്ലീൻ കേരളം ഗ്രീൻ കേരളം. മൂന്ന് വർഷം നീളുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 13ന് നോർത്ത് പറവൂർ സമൂഹം ഹൈസ്കൂളിൽ നടക്കും. രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാന് വഴിയൊരുക്കിയ SKN 40 ലഹരിവിരുദ്ധ കേരളയാത്രയ്ക്ക് പിന്നാലെയാണ് ട്വന്റിഫോറിന്റെ പുതിയ ജനകീയ ദൗത്യം. ലഹരിക്കെതിരായ പോരാട്ടത്തിന് ശേഷം മാലിന്യമുക്ത കേരളമെന്ന വലിയ ലക്ഷ്യത്തിലേക്ക്. സർക്കാരിനൊപ്പം ജനങ്ങളെയും അണിനിരത്തി കേരളത്തിന്റെ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും കരുത്താകുകയാണ് പദ്ധതിയുടെ ലക്ഷ്യം.






