മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്


കഴിഞ്ഞ മാസം ക്ലബ്ബിന്റെ പരിശീലന മൈതാനത്ത് തളര്‍ന്നു വീണതിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന ബയേണ്‍ മ്യൂണിച്ച് കോച്ച് വിന്‍സെന്റ് കമ്പനി വീണ്ടും ഡഗ്ഔട്ടിലേക്ക് എത്തി. ”ഞാന്‍ ഇപ്പോള്‍ നല്ല ആരോഗ്യവാനാണ്. വീണ്ടും ടീമിനൊപ്പം ചേരാനാകുന്നതില്‍ സന്തോഷവാനാണ്” എന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും മൂടി സംരക്ഷിക്കുന്ന പാളികളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി ചികിത്സ തേടിയത്. ”തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം നന്നായി നടന്നു. ക്ലബ്ബില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും എനിക്ക് ഉടന്‍ തന്നെ വലിയ പിന്തുണ ലഭിച്ചു. അതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ പുതിയ അനുഭവമായിരുന്നു അതെല്ലാം” -വിന്‍സെന്റ് കമ്പനി പറഞ്ഞു. അതേ സമയം പരിശീലകന്റെ അഭാവത്തിലും ബയേണ്‍ സീസണില്‍ മികവ് പുലര്‍ത്തുകയാണ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി ബുണ്ടസ് ലിഗ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അവരിപ്പോള്‍.

Related Posts

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി
  • November 14, 2026

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം. ഐഒഎ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നാമനിർദേശങ്ങളിലെ എതിർപ്പുകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പി ടി ഉഷയുടെ നാമനിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഭാരവാഹിയും സുപ്രീം കോടതി…

Continue reading
മലയാളികളുടെ സ്വന്തം.. സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍
  • November 11, 2026

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍. ട്വന്റി 20 ലോകപ്പിലെ താരമായതുള്‍പ്പടെ ഒരുപിടി മികച്ച നേട്ടങ്ങളാണ് സഞ്ജു ഈ വര്‍ഷം സ്വന്തമാക്കിയത്. തന്റെ നൂറാം അന്താരാഷ്ട്ര മത്സരവും സഞ്ജു ഈ വര്‍ഷം തന്നെ കളിക്കാനാണ് സാധ്യത. 2026… കേരളം…

Continue reading

You Missed

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ