ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത.

സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ആണിത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം വരും ദിവസങ്ങളിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറും. ശേഷം AKVAN ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നും മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ഈ ന്യൂനമർദ്ദം നവംബർ 14-ഓടെ ശക്തി കൂടിയ ന്യൂനമർദ്ദമായും, നവംബർ 15-ഓടെ അതേ മേഖലയിൽ തീവ്രന്യൂനമർദ്ദമായും മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യതയ്ക്ക് പുറമെ, തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും, മന്നാർ കടലിടുക്കിനും സമീപപ്രദേശങ്ങളിലുമായി രണ്ട് ചക്രവാതചുഴികൾ കൂടി നിലനിൽക്കുന്നുണ്ട്.ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി ഇന്ന് മുതൽ നവംബർ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ നവംബർ 12 മുതൽ 16 വരെ ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് കർശന നിർദേശം നൽകി. കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Related Posts

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി
  • November 13, 2026

കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ റൂറല്‍ എസ്.പിയുമായി ഫോണില്‍ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ…

Continue reading
മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി
  • November 13, 2026

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം. മൊഴി നൽകിയ വി ഒ സാജന് വധ ഭീഷണി. ആഭ്യന്തര മന്ത്രിക്ക് വി.ഒ സാജൻ പരാതി നൽകി. വാട്ട്സ് ആപ്പ് കോൾ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വി.ഒ സാജനെതിരെയുള്ള വധഭീഷണി ശബ്ദരേഖ 24ന്…

Continue reading

You Missed

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍