ടി കെ ഗോവിന്ദനോടും, വി കുഞ്ഞികൃഷ്ണനോടും അവഗണന തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍


കണ്ണൂര്‍:നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം കഴിയുമ്പോഴും സിപിഐഎമ്മില്‍ നിന്ന് രാജിവച്ച കണ്ണൂരിലെ രണ്ട് എംഎല്‍എമാരോടും അവഗണന തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. തളിപ്പറമ്പ്, പയ്യന്നൂര്‍ എംഎല്‍എമാരായ ടി കെ ഗോവിന്ദനോടും, വി കുഞ്ഞികൃഷ്ണനോടുമാണ് അവഗണന. (Local self-governments ruled by the LDF continue to neglect V. Kunhikrishnan and T K Govindan)

സിപിഐഎം വിട്ട് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും വര്‍ഗവഞ്ചകരെന്നായിരുന്നു പാര്‍ട്ടി പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇരുവര്‍ക്കും സിപിഐഎം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലുള്ള വിലക്ക് തുടരുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ മാത്രം പങ്കെടുക്കുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പരിപാടികളില്‍ ഇരുവരെയും ക്ഷണിക്കുന്നില്ലെന്നാണ് ആരോപണം.

പയ്യന്നൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് എംഎല്‍എ ഇടപെട്ട് അഞ്ചുകോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചതിലും തര്‍ക്കമുണ്ടായിരുന്നു. എംഎല്‍എയുടെ ഫണ്ട് വേണ്ടെന്ന് സിപിഐഎം ഭരിക്കുന്ന നഗരസഭ നിലപാടെടുത്തുവെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. സംഭവം വിവാദമായതോടെ വികസനകാര്യത്തില്‍ എംഎല്‍എയുമായി സഹകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും കുഞ്ഞികൃഷ്ണന്‍ നുണപ്രചാരണം നടത്തുകയാണെന്നും സിപിഎം പ്രതികരിച്ചു.

ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും കാലങ്ങളായി താമസിക്കുന്ന അവരുടെ തദ്ദേശ സ്ഥാപനങ്ങള്‍പോലും ഒരു പരിപാടിക്കും ക്ഷണിക്കാത്തത് സിപിഐഎം നേതൃത്വത്തിന്റെ കണ്ണുരുട്ടല്‍ ഭയന്നെന്നാണ് ആക്ഷേപം. യുഡിഎഫിന്റെ മറ്റ് എംഎല്‍എമാര്‍ ഇടതുഭരണമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നിരിക്കെയാണ് രണ്ടു മണ്ഡലങ്ങളില്‍ മാത്രം അകറ്റിനിര്‍ത്തല്‍ തുടരുന്നത് എന്നതും ശ്രദ്ധേയമാണ്.

Related Posts

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി
  • November 13, 2026

കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ റൂറല്‍ എസ്.പിയുമായി ഫോണില്‍ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ…

Continue reading
മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി
  • November 13, 2026

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം. മൊഴി നൽകിയ വി ഒ സാജന് വധ ഭീഷണി. ആഭ്യന്തര മന്ത്രിക്ക് വി.ഒ സാജൻ പരാതി നൽകി. വാട്ട്സ് ആപ്പ് കോൾ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വി.ഒ സാജനെതിരെയുള്ള വധഭീഷണി ശബ്ദരേഖ 24ന്…

Continue reading

You Missed

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍