സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീർ (24) അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ അഴീക്കോട് സ്വദേശിയായ മുഹമ്മദ് ഷമീറിനെ വളപട്ടണത്തുനിന്നാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ് കേസ്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ തൊപ്പി ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തൊപ്പിയും ഷമീറും നേരത്തെ തെറ്റിപ്പിരിഞ്ഞിരുന്നു. തുടർന്ന് ഇരുവരും പരസ്പരം ലഹരി ഉപയോഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.ഈ കേസിൽ ഒന്നാം പ്രതിയായ തൊപ്പിക്ക് നേരത്തെ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Related Posts

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
  • November 12, 2026

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തിരിമറികളില്‍ ഒന്നായ പാതിവില തട്ടിപ്പില്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതും കേസുകള്‍ ക്രോഡീകരിക്കുന്നതിലെ വീഴ്ചയും കാരണമാണ് പ്രധാന കേസില്‍ പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത്. അന്വേഷണ…

Continue reading
വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി
  • November 12, 2026

കൊച്ചി: മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിന്‍ ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട് എന്നാവര്‍ത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമര്‍ശനത്തിന് പിന്നാലെ ടോമിന്‍ ജെ തച്ചങ്കരി ഹര്‍ജി…

Continue reading

You Missed

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ