പുതുവത്സര വേളയില്‍ ബീച്ചില്‍ വമ്പന്‍ ആഘോഷങ്ങള്‍ നടക്കും


ഷാര്‍ജ: കല്‍ബ ബീച്ചിന്റെ നിര്‍മാണം 75 ശതമാനം പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അല്‍ ഖസീര്‍ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ബീച്ചില്‍ വെടിക്കെട്ടും സംഘടിപ്പിക്കുന്നുണ്ട്. (Construction of sharjah Kalba Beach nears 75% completion)

700 മീറ്റര്‍ നീളത്തിലുള്ള കടല്‍ത്തീരവും 11 വാണിജ്യ യൂണിറ്റുകളും ഉള്‍പ്പെടുന്ന കല്‍ബ ബീച്ചിന്റെ നിര്‍മാണം 2026 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈന്‍’ പരിപാടിയില്‍ ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അല്‍ ഖസീറാണ് പദ്ധതികളുടെ പുരോഗതി പ്രഖ്യാപിച്ചത്. കല്‍ബ ബീച്ചില്‍, റെസ്റ്ററന്റുകള്‍, കഫേകള്‍, കിയോസ്‌കുകള്‍ എന്നിവയ്ക്കു പുറമെ ജോഗിങ് ട്രാക്ക്, സൈക്ലിങ് പാത, ഫുട്‌ബോള്‍ – വോളിബോള്‍ കോര്‍ട്ടുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ഭിന്നശേഷി സൗഹൃദമായ പൊതുസൗകര്യങ്ങള്‍, പ്രാര്‍ഥനാമുറി എന്നിവയുമുണ്ടാകും.

11 വാണിജ്യ യൂണിറ്റുകള്‍ പ്രാദേശിക സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കും. പ്രദേശത്തെ വിനോദസഞ്ചാരം കരുത്താര്‍ജ്ജിക്കുന്നത് മറ്റു വ്യാപാരമേഖലകള്‍ക്കും ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ബീച്ചില്‍ വെടിക്കെട്ടും സംഘടിപ്പിക്കുന്നുണ്ട്. കല്‍ബയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കടല്‍ത്തീരത്ത് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അവസരമൊരുങ്ങും.ഖതം അല്‍ മെലാഹ പുരാവസ്തു കേന്ദ്രത്തില്‍ ഒരുങ്ങുന്ന ‘കല്‍ബ റോക്ക് ആര്‍ട് സെന്റര്‍’ 2027 പകുതിയോടെ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.

150 പാറകളിലായി വ്യാപിച്ചുകിടക്കുന്ന 400ലേറെ ശിലാചിത്രങ്ങളാണ് കല്‍ബ റോക്ക് ആര്‍ട് സെന്ററിന്റെ പ്രധാന ആകര്‍ഷണം. ചരിത്രവും പുരാവസ്തു പൈതൃകവും അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പഠനസൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. സ്ഥിരം പ്രദര്‍ശനം, വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍ എന്നിവയും കേന്ദ്രത്തിലുണ്ടാകുംഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വികസനകാഴ്ചപാടുകളുടെ ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

Related Posts

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍
  • October 28, 2026

ദുബായ്: എഐ കാമ്പസിലേക്ക് ആയിരം സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍. അയ്യായിരത്തില്‍ അധികം തൊഴില്‍ അവസരങ്ങളും ഉറപ്പാക്കും. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കൃത്രമബുദ്ധി അവതരിപ്പിക്കുന്നത് ദുബായ് തുടരുകയാണ്. (Dubai AI Campus Plans to attract…

Continue reading
മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി
  • October 27, 2026

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന 3 ബാലസ്റ്റിക് മിസൈലുകളും തെക്കൻ പ്രവിശ്യ ലക്ഷ്യമിട്ട 4 ഡ്രോണുകളുമാണ് തകർത്തത്. ഇതിനിടെ, ഹൂതികൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് യമനിൽ സൈനിക…

Continue reading

You Missed

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍

പുതുവത്സര വേളയില്‍ ബീച്ചില്‍ വമ്പന്‍ ആഘോഷങ്ങള്‍ നടക്കും

പുതുവത്സര വേളയില്‍ ബീച്ചില്‍ വമ്പന്‍ ആഘോഷങ്ങള്‍ നടക്കും

ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം; റദ്ദാക്കിയത് നൂറോളം ട്രെയിന്‍ സര്‍വീസുകള്‍

ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം; റദ്ദാക്കിയത് നൂറോളം ട്രെയിന്‍ സര്‍വീസുകള്‍

മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി

മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി