മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി


റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന 3 ബാലസ്റ്റിക് മിസൈലുകളും തെക്കൻ പ്രവിശ്യ ലക്ഷ്യമിട്ട 4 ഡ്രോണുകളുമാണ് തകർത്തത്. ഇതിനിടെ, ഹൂതികൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് യമനിൽ സൈനിക നടപടികൾ ശക്തമായി തുടരുകയാണ്.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇന്ന് രാവിലെ ഹൂതികൾ തൊടുത്ത 3 ബാലസ്റ്റിക് മിസൈലുകൾ സഖ്യസേന പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തു. ഇതിന് പുറമെ സൗദിയുടെ തെക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 4 ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകർത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അൽ-ഖർജ് ഉൾപ്പെടെ സൗദിയുടെ പല ഭാഗത്തും സിവിൽ ഡിഫൻസിന്റെ അപായ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. അതേസമയം, യമനിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടിയാണ് യമൻ സൈന്യം നൽകുന്നത്. ഫജർ യമൻ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ ജഭകളിലായി 1276 ആക്രമണങ്ങൾ നടത്തി. ഇതിൽ 382 ഹൂതി നേതാക്കളും സൈനികരും കൊല്ലപ്പെട്ടതായി യമൻ സൈനിക വക്താവ് അറിയിച്ചു. ഹൂതികളുടെ 140 സൈനിക വാഹനങ്ങളും ആയുധങ്ങളും തകർക്കുകയും ചെയ്തു. ഹൂതികളുടെ കമാൻഡ് സെന്ററുകൾ, പ്രതിരോധ കേന്ദ്രങ്ങൾ, ആയുധപ്പുരകൾ എന്നിവയും ആക്രമണത്തിൽ നശിച്ചു. തൈസ് മേഖലയിൽ വ്യോമസേനയുടെ പിന്തുണയോടെ മിന്നലാക്രമണങ്ങൾ നടന്നു. ജൗഫ്, മാരിബ്, ബൈദ തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

Related Posts

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ
  • October 26, 2026

മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇറാനിൽ നിർണായക ചർച്ച. മക്ക പ്രതിരോധ സഖ്യത്തിലെ അംഗരാജ്യങ്ങളും ഇറാനും ചർച്ചയിൽ പങ്കെടുക്കും. സൗദി ഹൂതി യമൻ സംഘർഷം ലഘൂകരിക്കുന്നതിനായി നടക്കുന്ന ആദ്യത്തെ നിർണായക ചർച്ചയ്ക്കാണ് ടെഹ്റാൻ ഇന്ന് വേദിയാകുന്നത്. സൗദി പ്രതിരോധ മന്ത്രി പ്രിൻസ്…

Continue reading
സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു
  • October 22, 2026

റിയാദ്: സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഉണ്ടായ ഹൂതി ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഷൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഫിലിപ്പൈന്‍സ്, നേപ്പാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 2 പേര്‍ക്കാണ് പരുക്കേറ്റത്. ദമ്മാം വിമാനത്താവളത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍…

Continue reading

You Missed

മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി

മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി

17 കാരൻ ഫ്ലാറ്റിൽ നിന്ന് കാറുമായി പോകുന്നതിന്റെ CCTV ദൃശ്യം പുറത്ത്

17 കാരൻ ഫ്ലാറ്റിൽ നിന്ന് കാറുമായി പോകുന്നതിന്റെ CCTV ദൃശ്യം പുറത്ത്

തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

കച്ചവടത്തെ ബാധിക്കും, രാഹുൽഗാന്ധിയ്ക്ക് കത്തയച്ച് വ്യാപാര സംഘടന

കച്ചവടത്തെ ബാധിക്കും, രാഹുൽഗാന്ധിയ്ക്ക് കത്തയച്ച് വ്യാപാര സംഘടന