ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി


കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം യുവാവിന്റെ ആരോപണം നിഷേധിക്കുകയാണ് പൊലീസ്.

കെഎസ്ഇബിയിലെ കരാർ ജീവനക്കാരനാണ് പൂഞ്ഞാർ സ്വദേശി അഭിലാഷ്. അടുത്തിടെ വൈദ്യുതി കമ്പി മോഷണം പോയെന്ന് kseb പരാതി നൽകിയിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് അഭിലാഷിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. മഫ്തിയിൽ വീട്ടിലെത്തിയ പോലീസുകാർ വീട്ടിൽ വച്ചും പിന്നീട് സ്റ്റേഷനിൽ വച്ച് മർദ്ദിചെന്നാണ് അഭിലാഷിന്റെ പരാതി.

തലയ്ക്ക് പിന്നിൽ അടക്കം പരിക്കേറ്റ അഭിലാഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എന്നാൽ അഭിലാഷിന്റെ പരാതി തള്ളുകയാണ് പോലീസ്. ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പാലാ ഡിവൈഎസ്പിയുടെ വിശദീകരണം. പരാതി ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ് പി വ്യക്തമാക്കി.

Related Posts

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്
  • October 26, 2026

കൊച്ചി: എറണാകുളം നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യ പ്രതി സുഹൈൽ സജീവിന് കുരുക്കായി, മൂന്നാംപ്രതി ജോയലിന്റെ ശബ്ദരേഖ പൊലീസിന്. നന്നായി മദ്യപിച്ച സുഹൈൽ സജീവ് അമിത വേഗത്തിൽ വാഹനമോടിച്ചെന്നും കാർ സ്കൂട്ടറിൽ തട്ടിയെന്നും ശബ്ദരേഖയിലുണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്നും അപകടസ്ഥലത്ത്…

Continue reading
ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും
  • October 26, 2026

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ സഭയിൽ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം…

Continue reading

You Missed

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു