ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും


തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ സഭയിൽ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും.

പുസ്തകങ്ങൾ അർദ്ധ വാർഷികം എന്ന നിലയിൽ ചുരുക്കാൻ വേണ്ടിയുള്ള നടപടികളും ആലോചിക്കുന്നു. കൈപ്പമംഗലം എംഎൽഎ കെ കെ വത്സരാജിന് മണ്ഡലത്തിലെ സ്കൂൾ ലീഡർ നൽകിയ നിവേദനം ആണ് റൂൾ 113 പ്രകാരം നിയമസഭയിൽ ചർച്ചയായത്. ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് ആവശ്യം.

നിയമസഭാ ചട്ടം 113 നിയമസഭാംഗങ്ങൾക്കു സഭയിൽ പെറ്റീഷൻ അവതരിപ്പിക്കുന്നതിനുള്ളതാണ്. വിദ്യാർഥിനി നൽകിയ നിവേദനം എംഎൽഎ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയിൽപെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു. ഇതിൻമേൽ സഭയിൽ ചർച്ച അനുവദിക്കില്ല. പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണ് രീതി.

Related Posts

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്
  • October 26, 2026

കൊച്ചി: എറണാകുളം നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യ പ്രതി സുഹൈൽ സജീവിന് കുരുക്കായി, മൂന്നാംപ്രതി ജോയലിന്റെ ശബ്ദരേഖ പൊലീസിന്. നന്നായി മദ്യപിച്ച സുഹൈൽ സജീവ് അമിത വേഗത്തിൽ വാഹനമോടിച്ചെന്നും കാർ സ്കൂട്ടറിൽ തട്ടിയെന്നും ശബ്ദരേഖയിലുണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്നും അപകടസ്ഥലത്ത്…

Continue reading
ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി
  • October 26, 2026

കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം യുവാവിന്റെ ആരോപണം നിഷേധിക്കുകയാണ് പൊലീസ്. കെഎസ്ഇബിയിലെ കരാർ…

Continue reading

You Missed

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു